പത്തനംതിട്ട: അടൂരിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം ഒടിഞ്ഞ് വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. അടൂർ നെല്ലിമുകൾ സ്വദേശി മനു മോഹനാണ് (34) മരിച്ചത്. ചൂരക്കോട് കളത്തട്ടിന് സമീപം ചൊവ്വാഴ്‌ച വൈകിട്ട് 3.30 ഓടെയാണ് അപകടം. റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കവേയാണ് മനുവിന്‍റെ ദേഹത്തേക്ക് മരം ഒടിഞ്ഞ് വീണത്.
മരത്തിന് അടിയില്‍പ്പെട്ട മനു സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അടൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം അടൂർ ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കും. ഉച്ചയ്‌ക്ക് ശേഷം പെയ്‌ത ശക്തമായ മഴയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും കൃഷി നശിക്കുകയും ചെയ്‌തു. കനത്ത കാറ്റും മഴയും 20 മിനിറ്റോളം നീണ്ടു നിന്നു.