ETV Bharat / state

ജിഎസ്‌ടി രേഖകളില്ലാതെ 90 പവൻ സ്വർണവുമായി ഒരാൾ പിടിയിൽ - 90 sovereigns

സ്വർണ കടകളിൽ വില്കാനായി എത്തിച്ച സ്വര്‍ണമാണ് പിടികൂടിയത്

ജിഎസ്‌ടി  90 പവൻ  ഒരാൾ പിടിയിൽ  32 ലക്ഷം രൂപ  ഇൻ്റലിജൻസ് വിഭാഗം  അനധികൃതമായി  പത്തനംതിട്ട  man arrested  90 sovereigns  without GST records
ജിഎസ്‌ടി രേഖകളില്ലാതെ 90 പവൻ സ്വർണവുമായി ഒരാൾ പിടിയിൽ
author img

By

Published : Jun 30, 2020, 10:26 AM IST

പത്തനംതിട്ട: പത്തനംതിട്ടയിൽ ജിഎസ്‌ടി രേഖകളില്ലാതെ വില്കാന്‍ ശ്രമിച്ച 90 പവൻ സ്വർണം ഇൻ്റലിജൻസ് സ്ക്വാഡ് പിടികൂടി. തൃശൂർ സ്വദേശി ബിജേഷ് ജോണാണ് സ്വർണവുമായി പിടിയിലായത്. ജിഎസ്‌ടി ഇൻ്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ജിഎസ്‌ടി രേഖകളില്ലാതെ 90 പവൻ സ്വർണവുമായി ഒരാൾ പിടിയിൽ
32 ലക്ഷം രൂപ വിലമതിക്കുന്ന 90 പവൻ സ്വർണമാണ് പത്തനംതിട്ട ഇൻ്റലിജൻസ് വിഭാഗം പിടികൂടിയത്. സ്വർണ കടകളിൽ വില്കാനായിരുന്നു അനധികൃതമായി രേഖകളില്ലാത്ത സ്വർണം എത്തിച്ചത്. ജിഎസ്‌ടി നികുതി വെട്ടിപ്പ് ജില്ലയിൽ വ്യാപകമാണെന്നാണ് ഇൻ്റലിജൻസിൻ്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കാനാണ് ജിഎസ്‌ടി വിഭാഗത്തിൻ്റെ തീരുമാനം. അതേസമയം ഇൻ്റലിജൻസ് നികുതിയായ രണ്ട് ലക്ഷം രൂപ കെട്ടിവെച്ചാൽ സ്വർണം വിട്ടുനൽകുമെന്ന് അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.