ETV Bharat / state

വിവാഹ വാഗ്‌ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ - ഇന്‍സ്റ്റഗ്രാം

പെണ്‍കുട്ടിയുടെ വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്

പീഡനം  RAPING  ARREST  സമൂഹമാധ്യമം  ഇന്‍സ്റ്റഗ്രാം  ലൈംഗിക പീഡനം
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
author img

By

Published : Apr 15, 2021, 4:47 PM IST

പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഷിതിന്‍ ഷിജുവിനെയാണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി ഇന്‍സ്റ്റാഗ്രാം വഴി പരിചയത്തിലായ പ്രതി പരിചയം വളർന്നതോടെ പെൺകുട്ടിയെ നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തുടർന്ന് പെണ്‍കുട്ടിയെ വിളിച്ചു വരുത്തി വിവാഹ വാഗ്‌ദാനം നൽകി പ്രലോഭിപ്പിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. പീഡനശേഷം ഇയാൾ പെണ്‍കുട്ടിയുമായി അകൽച്ച കാണിച്ചു തുടങ്ങിയതോടെ പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇലവുംതിട്ട എസ്എച്ച്‌ഒ എം രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പത്തനംതിട്ടയിലെ ഒരു ഉത്സവ സ്ഥലത്ത് നിന്നുമാണ് ഷിതിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.