ETV Bharat / state

വയോധികനെ പരിചരിക്കാനെത്തി സ്വർണവും പണവും കവർന്നു; പുരുഷ നഴ്‌സ്‌ അറസ്റ്റിൽ - പുരുഷ നഴ്‌സ്‌

വയോധികനെ ശുശ്രൂഷിക്കാനെത്തി സ്വർണവും പണവും കവർന്ന കേസില്‍ പ്രതി പിടിയില്‍. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയുമാണ് പ്രതി മോഷ്‌ടിച്ചത്

Male nurse arrested in theft case pathanamthitta  Male nurse arrested  വീട്ടമ്മയുടെ സ്വർണവും പണവും കവർന്നു  പുരുഷ നഴ്‌സ്‌ അറസ്റ്റിൽ  kerala latest news  malayalam latest news  കേരള വാർത്തകൾ  മലായാളം വാർത്തകൾ  മോഷണം  theft report kerala  പരിചരിക്കാനെത്തി മോഷണം  theft case pathanamthitta
പിതാവിനെ പരിചരിക്കാനെത്തി വീട്ടമ്മയുടെ സ്വർണവും പണവും കവർന്നു: പുരുഷ നഴ്‌സ്‌ അറസ്റ്റിൽ
author img

By

Published : Oct 9, 2022, 8:56 AM IST

പത്തനംതിട്ട: സുഖമില്ലാതെ കിടപ്പിലായ പിതാവിനെ ശുശ്രൂഷിക്കാൻ വീട്ടിൽ നിർത്തിയ പുരുഷ നഴ്‌സ്‌ വീട്ടമ്മയുടെ സ്വർണാഭരണങ്ങളും, പണവും കവർന്നു കടന്നു. ജില്ലാ പൊലീസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ ഊർജിതമായ അന്വേഷണത്തിൽ പ്രതി ഇടുക്കിയിൽ നിന്നും പിടിയിലായി. കട്ടപ്പന സ്വദേശി പ്രദീപ് കുമാർ (39) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത്.

കവിയൂർ പടിഞ്ഞാറ്റുശ്ശേരി ചിറത്തലക്കൽ രഞ്‌ജി ജോർജിന്‍റെ ഭാര്യ ഷിജിമോൾ മാത്യു (40)വിന്‍റെ പിതാവിനെ പരിചരിക്കാനെത്തിയതാണ് ഇയാൾ. ആഗസ്റ്റ്‌ 14 നാണ് യുവാവ് നഴ്‌സായി എത്തുന്നത്. മൂന്നുദിവസം കഴിഞ്ഞപ്പോൾ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് പവൻ തൂക്കമുള്ള സ്വർണവളയും, രണ്ട് ഗ്രാം തൂക്കം വരുന്ന ഒരുജോഡി സ്വർണക്കമ്മലും, രണ്ട് പവന്‍റെ മോതിരവും, പതിനായിരം രൂപയും മോഷ്‌ടിച്ച് കടന്നുകളഞ്ഞു.

സെപ്റ്റംബർ ഒന്നിന് ഷിജിമോൾ കോയിപ്രം സ്റ്റേഷനിലെത്തി മൊഴിനൽകിയതിനെത്തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോഴഞ്ചേരിയിലെ സ്വകാര്യ ഏജൻസിയാണ് പ്രദീപിനെ ഏർപ്പാടാക്കികൊടുത്തതെന്ന് മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതിക്കായുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് കട്ടപ്പന ഇരുപത് ഏക്കറിൽ നിന്ന് പ്രദീപിനെ പിടികൂടി.

വെള്ളിയാഴ്‌ച(7/069/2022) വൈകിട്ട് പൊലീസ് ഇൻസ്‌പെക്‌ടർ സജീഷ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌ത പ്രതിയെ കട്ടപ്പന സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പ്രദീപിനേയും കൂട്ടി ഇരുപത് ഏക്കറിൽ ഇയാളും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി അന്വേഷണം നടത്തി.

കിടപ്പുമുറിയിലെ മേശയുടെ വലിപ്പിൽ നിന്നും കമ്മൽ കണ്ടെടുത്തു. തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ചു. സ്വർണം തൂക്കി അളവ് ഉറപ്പാക്കിയും പ്രതിയുടെ വിരലടയാള പരിശോധന നടത്തിയും മറ്റ് നടപടികൾക്കും ശേഷം കോടതിയിൽ ഹാജരാക്കിയ പ്രദീപിനെ റിമാൻഡ് ചെയ്‌തു.

മോഷ്‌ടിച്ച മറ്റ് സ്വർണവും പണവും കണ്ടെടുക്കാനായിട്ടില്ല. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു. എസ് ഐ പ്രകാശ്, എ എസ് ഐ വിനോദ് കുമാർ, എസ് സി പി ഓ ജോബിൻ, സി പി ഓ അഭിലാഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.