പത്തനംതിട്ട: സൗദിയിലെ ജിദ്ദയിൽ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. വായ്പൂർ പുത്തൻ പറമ്പിൽ അഹമ്മദ് സാലിയുടെ മകൻ താജുദീൻ (50) ആണ് മരിച്ചത്. കൊവിസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒന്നരയാഴ്ചയായി ജിദ്ദയിലെ ജർമൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. താജുദീൻ അമീർ സുൽത്താനിലെ സ്റ്റാർ സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 25 വർഷക്കാലമായി സൗദിയിൽ ജോലി ചെയ്ത് വരികയാണ്. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.ഇ അബ്ദുര്‍ റഹ്മാന്‍റെ സഹോദര പുത്രനാണ് താജുദീൻ. ജാസ്മിനിനാണ് ഭര്യ. തൗഫീഖ് മകനാണ്.