പത്തനംതിട്ട : ഓൺലൈൻ ക്ലാസുകളിൽ ഇനി മുതൽ നാടകരൂപത്തിലുള്ള പാഠ്യ ശൈലികളും കാണാം. നാടക പ്രവർത്തകനും അധ്യാപകനുമായ പത്തനംതിട്ട സ്വദേശി മനോജ് സുനിയാണ് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസിലാക്കാൻ നാടക രൂപത്തിലാക്കി വിദ്യാർഥികൾക്ക് മുന്നിൽ എത്തിക്കുന്നത്.
പത്താം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിലെ വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന നോവലാണ് ക്ലാസ് റൂം തിയേറ്റർ എന്ന ആധുനിക ബോധന സങ്കല്പത്തിലൂടെ ആവിഷ്കരിക്കുന്നത്. സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ നാടക രൂപത്തിൽ അവതരിപ്പിച്ച് മൊബൈലിൽ റെക്കോർഡ് ചെയ്ത് കെപിഎസ്‌എംഎയുടെ എജ്യുക്കേഷൻ ചാനലിലൂടെയും യൂടൂബ് വഴിയുമാണ് വിദ്യാർഥികൾക്ക് പുതിയ രീതി എത്തിക്കുന്നത്.
ഓൺലൈൻ ക്ലാസുകളിൽ നാടകരൂപത്തിലുള്ള പാഠ്യ ശൈലികളുമായി മലയാളം അധ്യാപകൻ - നാടകം
പത്താം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ വിക്ടർ ഹ്യൂഗോയുടെ 'പാവങ്ങൾ' എന്ന നോവലാണ് ക്ലാസ് റൂം തിയേറ്റർ എന്ന ആധുനിക ബോധന സങ്കല്പത്തിലൂടെ ആവിഷ്കരിക്കുന്നത്