പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് മുന്നോടിയായി പമ്പയിലെയും സമീപ പ്രദേശങ്ങളിലെയും വ്യൂ പോയിന്‍റുകളിലെ ഒരുക്കവും ക്രമീകരണവും വിലയിരുത്തി. എ.ഡി.എം.അർജ്ജുൻ പാണ്ഡ്യന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ക്രമീകരണങ്ങൾ വിലയിരുത്തിയത്. അട്ടത്തോട്, ഇലവുങ്കൽ, പഞ്ഞിപ്പാറ, നെല്ലിമല, അയ്യൻമല തുടങ്ങി പ്രധാനപ്പെട്ട വ്യൂ പോയിന്‍റുകളാണ് സംഘം സന്ദർശിച്ചത്.
നിലയ്ക്കൽ പൊലീസ് സ്‌പെഷ്യൽ ഓഫീസർ, ഫോറസ്റ്റ്, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, ദേവസ്വം ബോർഡ് ജീവനക്കാർ എന്നിവർ ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. വിവിധ വകുപ്പുകൾ ആവശ്യമായ ക്രമീകരണം വരുത്താൻ നിർദേശിച്ചു.
പമ്പ ഹിൽ ടോപ്പിലും സന്നിധാനത്തും ഉള്ള വ്യൂ പോയിന്‍റുകളിലെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി എ.ഡി.എം.അറിയിച്ചു. അയ്യപ്പഭക്തർക്ക് സുരക്ഷിതമായി മകരജ്യോതി ദർശിക്കുന്നതിനുള്ള സംവിധാനങ്ങളാണ് ദേവസ്വം ബോർഡും ജില്ല ഭരണകൂടവും പൊലീസും ചേർന്ന് ഒരുക്കുന്നത്.
READ MORE: അയ്യപ്പനെ കാണാൻ ആന്ധ്രയിൽ നിന്നും ഒറ്റക്കാലില്‍ സുരേഷ് താണ്ടിയത് 750 കിലോമീറ്റര്‍