പത്തനംതിട്ട: വായ്‌പൂരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സാലിഹിനെയാണ് (75) പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്‌തത്. മൂന്ന് കുട്ടികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
പോക്‌സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. നിരവധി പെണ്‍കുട്ടികള്‍ ഇയാളെക്കുറിച്ചു മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു. ഇയാൾ അതിക്രമം തുടർന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മദ്രസയില്‍ നിന്നുമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. അതിക്രമം നേരിട്ട പെണ്‍കുട്ടികളുടെ രഹസ്യ മൊഴി ഉള്‍പ്പെടെ പൊലീസ് രേഖപ്പെടുത്തും.
Also read: കോട്ടയത്ത് ട്യൂഷൻ ക്ലാസിലേയ്ക്ക് പോയ വിദ്യാര്‍ഥിയെ കാണാതായി