ETV Bharat / state

ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു - dump garbage

മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാർ പിടികൂടി നഗരസഭ അധികൃതർക്ക് കൈമാറി

ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളനുള്ള ശ്രമം  മാലിന്യം തള്ളനുള്ള ശ്രമം  നഗരസഭ അധികൃതർ  Locals blocked  dump garbage  പത്തനംതിട്ട തിരുവല്ല
ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
author img

By

Published : May 23, 2020, 12:28 PM IST

പത്തനംതിട്ട: തിരുവല്ലയിലെ ഫ്ലാറ്റിൽ നിന്നുള്ള മാലിന്യങ്ങൾ ജനവാസ കേന്ദ്രത്തിന് മധ്യത്തിലെ പുരയിടത്തിൽ തള്ളാനുള്ള നീക്കം പരിസരവാസികൾ തടഞ്ഞു. മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാർ പിടികൂടി നഗരസഭ അധികൃതർക്ക് കൈമാറി. എം.സി റോഡിൽ തിരുമൂലപുരം ആസാദ് നഗറിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ മാലിന്യം ഉപേക്ഷിക്കാനായിരുന്നു ചിലരുടെ ശ്രമം. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം.

ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

ഈ ഒഴിഞ്ഞ പുരയിടത്തിന് സമീപത്തായി 150ല്‍ അധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ആദ്യ ലോഡ് മാലിന്യം തള്ളിയ ശേഷം രണ്ടാം ലോഡുമായി പിക്കപ്പ് വരവെയാണ് സംഭവം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സമീപവാസികൾ ചേർന്ന് വാഹനം തടഞ്ഞുവെച്ച് നഗരസഭ ചെയർമാനെ വിവരമറിയിച്ചു. പിടികൂടിയ ലോറി നഗരസഭ ആരോഗ്യ വിഭാഗം കസ്റ്റഡിയില്‍ എടുത്തു. മാലിന്യം തള്ളിയ കേസിൽ ഫ്ലാറ്റുടമക്ക് പിഴ ചുമത്തിയതായി നഗരസഭ ചെയർമാൻ ആര്‍.ജയകുമാര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.