ETV Bharat / state

ലൈഫ് മിഷന്‍ ജില്ലാതല കുടുംബ സംഗമം സംഘടിപ്പിച്ചു

ലൈഫ് പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി സമ്പൂര്‍ണ പാര്‍പ്പിട സൗകര്യമൊരുക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം

author img

By

Published : Jan 21, 2020, 3:30 AM IST

ലൈഫ് മിഷന്‍ പദ്ധതി  മന്ത്രി അഡ്വ.കെ.രാജു  സുസ്ഥിര ജീവിത നിലവാരം  ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ  വീണാ ജോര്‍ജ് എം.എല്‍.എ  Life Mission  family reunion
ലൈഫ് മിഷന്‍ ജില്ലാതല കുടുംബ സംഗമം സംഘടിപ്പിച്ചു

പത്തനംതിട്ട: ഗുണഭോക്താക്കളുടെ സുസ്ഥിര ജീവിത നിലവാരത്തിനുള്ള സഹായമാണ് ലൈഫ് കുടുംബ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അഡ്വ.കെ.രാജു. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബ സംഗമവും 4000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷന്‍ ജില്ലാതല കുടുംബ സംഗമം സംഘടിപ്പിച്ചു

ലൈഫ് പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി സമ്പൂര്‍ണ പാര്‍പ്പിട സൗകര്യമൊരുക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി 4008 വീടുകള്‍ ലൈഫ് മിഷന്‍ വഴി ജില്ലയില്‍ നിര്‍മിച്ച് നല്‍കി. ആദ്യഘട്ടത്തില്‍ 98.4 ശതമാനം വിജയം കൈവരിക്കാന്‍ സാധിച്ചു. രണ്ടാം ഘട്ടത്തില്‍ 78 ശതമാനവും പൂര്‍ത്തികരിച്ചു. ബാക്കി വീടുകളുടെ നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഗ്രാമ പഞ്ചായത്തുകള്‍ക്ക് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉപഹാരം നല്‍കി. ബ്ലോക്കുകള്‍ക്ക് വീണാ ജോര്‍ജ് എം.എല്‍.എ ഉപഹാരം നല്‍കി. മികച്ച രീതിയില്‍ പദ്ധതി നിര്‍വഹണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയും നഗരസഭകള്‍ക്ക് ജില്ലാ കലക്ടര്‍ പി.ബി നൂഹും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

Intro:Body:ലൈഫ് ഗുണഭോക്താക്കളുടെ സുസ്ഥിര ജീവിത നിലവാരത്തിനുള്ള സഹായമാണു ലൈഫ് കുടുംബ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു വനം,ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. പത്തനംതിട്ട പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബ സംഗമവും 4000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയുടെ മൂന്നു ഘട്ടങ്ങളിലായി സമ്പൂര്‍ണ പാര്‍പ്പിട സൗകര്യമൊരുക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 4008 വീടുകള്‍ ലൈഫ് മിഷന്‍ വഴി ജില്ലയില്‍ നിര്‍മ്മിച്ചു നല്‍കി. ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ 98.4 ശതമാനവും വിജയം കൈവരിക്കാന്‍ സാധിച്ചു. രണ്ടാം ഘട്ടത്തില്‍ 78 ശതമാനവും പൂര്‍ത്തികരിച്ചു. കല്ലട ഇറിഗേഷന്‍ പ്രോജക്ടുകളുടെ ഒന്‍പതു സ്ഥലങ്ങളും പമ്പാ ഇറിഗേഷന്‍ പ്രോജക്ടുകളുടെ ആറു സ്ഥലങ്ങളും റവന്യൂ വകുപ്പുവക ഒന്‍പതു സ്ഥലങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ ഏക സ്ഥലവും പൊതുമരാമത്ത് വകുപ്പ് വക രണ്ടു സ്ഥലങ്ങളും കൂടി ഭവന സമുച്ചയത്തിനായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി വീടുകളുടെ നിര്‍മാണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ഗ്രാമ പഞ്ചായത്തുകള്‍ക്കു ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയും മികച്ച പ്രകടനം കാഴ്ചവച്ച ബ്ലോക്കുകള്‍ക്ക് വീണാ ജോര്‍ജ് എം.എല്‍.എ യും ഉപഹാരം നല്‍്കി ആദരിച്ചു.  മികച്ച രീതിയില്‍ പദ്ധതി നിര്‍വഹണം നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയും നഗരസഭകള്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹും ഉപഹാരങ്ങള്‍ സമ്മാനിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.