ETV Bharat / state

ഭരണഭാഷാ വാരാഘോഷം സമാപിച്ചു

ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് നടപ്പാക്കിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ഭരണഭാഷാ വാരാചരണം സംഘടിപ്പിച്ചത്.

ഭരണഭാഷാ വാരാഘോഷം സമാപിച്ചു
author img

By

Published : Nov 9, 2019, 12:50 AM IST

Updated : Nov 9, 2019, 1:05 AM IST

പത്തനംതിട്ട: മലയാള ഭാഷയെ ഇഷ്ടത്തോടെ ഉപയോഗിക്കാനും മെച്ചപ്പെടുത്താനും എല്ലാവര്‍ക്കും കഴിയണമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി നൂഹ്. സങ്കുചിത ഭാഷയല്ല, മനസിന് സന്തോഷം പകരുന്ന നല്ല മലയാളമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഭരണഭാഷാ വാരാഘോഷത്തിന്‍റെ ജില്ലാതല സമാപനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമല എ.ഡി.എം എന്‍.എസ്.കെ ഉമേഷ് അധ്യക്ഷനായി.

മാതൃഭാഷയില്‍ തന്നെ ഫയലുകളും ഭരണവും നടത്താന്‍ കഴിയുന്നത് എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന ഭരണഭാഷാ സേവന പുരസ്‌കാര ജേതാക്കളെ ആദരിച്ചു. പ്രസ് ക്ലബിന്‍റെ സഹകരണത്തോടെ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികള്‍ക്ക് ജില്ലാ കലക്ടറും എ.ഡി.എമ്മും ചേര്‍ന്ന് സാക്ഷ്യപത്രവും സമ്മാനങ്ങളും നല്‍കി.

ഭരണഭാഷാ വാരാഘോഷം സമാപിച്ചു

ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് നടപ്പാക്കിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്‍റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഭരണഭാഷാ വാരാചരണം സംഘടിപ്പിച്ചത്. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലക്‌സ് പി. തോമസ്, സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ.ജോളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Intro:Body:

മലയാള ഭാഷയെ ഇഷ്ടത്തോടെ ഉപയോഗിക്കാനും മെച്ചപ്പെടുത്താനും എല്ലാവര്‍ക്കും കഴിയണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് . സങ്കുചിത ഭാഷയല്ല, മനസിന് സന്തോഷം പകരുന്ന നല്ല മലയാളമാണ് ആവശ്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല സമാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍.

മാതൃഭാഷയില്‍ തന്നെ ഫയലുകളും ഭരണവും നടത്താന്‍ കഴിയുന്നത് എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമാണെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച ശബരിമല എ.ഡി.എം: എന്‍.എസ്.കെ ഉമേഷ് പറഞ്ഞു.

സംസ്ഥാന ഭരണഭാഷാ സേവന പുരസ്‌കാര ജേതാക്കൾക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.
പ്രസ് ക്ലബിന്റെ സഹകരണത്തോടെ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ്, പ്രസംഗം, കവിതാലാപന മത്സര വിജയികള്‍ക്കും, ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച കേട്ടെഴുത്ത്, ഫയല്‍ എഴുത്ത്, കവിതാലാപന മത്സരങ്ങളിലെ വിജയികള്‍ക്കും ജില്ലാ കളക്ടറും എഡിഎമ്മും ചേര്‍ന്ന് സാക്ഷ്യപത്രവും സമ്മാനങ്ങളും നല്‍കി.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് അലക്സ് പി തോമസ്, സീനിയര്‍ സൂപ്രണ്ട് അന്നമ്മ കെ.ജോളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.
ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന് നടപ്പാക്കിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഭരണഭാഷാ വാരാചരണം സംഘടിപ്പിച്ചത്.

Conclusion:
Last Updated : Nov 9, 2019, 1:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.