പത്തനംതിട്ട: കര്‍ണാടകയിലെ പഞ്ചിക്കല്ലിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് മലയാളികളിൽ ഒരാൾ പത്തനംതിട്ട സ്വദേശി. അടൂർ കൊടുമൺ ഐക്കാട് പാറവിള തെക്കേതിൽ ബാബുവാണ് മരിച്ച പത്തനംതിട്ട സ്വദേശി.
പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ് എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ. പരുക്കേറ്റ കണ്ണൂര്‍ സ്വദേശി ജോണി, തോട്ടം ഉടമ അഖില്‍ എന്നിവർ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്‌സയിലാണ്.റബര്‍ ടാപ്പിങ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാത്രി 7നാണ് അപകടമുണ്ടായത്.
കനത്ത മഴയെ തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ബാബു, സന്തോഷ് എന്നിവരുടെ മൃതദേഹങ്ങൾ മംഗളൂരു വെന്‍റ്‌ലോക്ക് ആശുപത്രിയിലും ബിജുവിന്‍റെ മൃതദേഹം ബന്ത് വാലാ താലൂക്ക് ആശുപത്രി മോർച്ചറിയിലും ആണ് സൂക്ഷിച്ചിട്ടുള്ളത്.