പത്തനംതിട്ട: സീതത്തോട് കോട്ടമൺ പാറയിൽ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കുത്തൊഴുകിൽ കോട്ടമൺ പാറ ലക്ഷ്‌മി ഭവനിൽ സഞ്ചയന്‍റെ കാർ ഷെഡും കാറും ഒലിച്ചു പോയി. ഇതിനൊപ്പം റബ്ബർ പുരയും ഒലിച്ചു പോയി.
ഒരു ജീപ്പും ഒഴുകി പോയതായാണ് വിവരം. ശനിയാഴ്ച വൈകിട്ടോടെ കോട്ടമൺ പാറ അടിയൻകാല എന്ന സ്ഥലത്താണ് ഉരുൾ പൊട്ടിയത്. അടിയൻകാല തൊട്ടിൽ ശക്തമായ കുത്തൊഴുക്കാണ്. ജില്ലയിൽ കനത്ത ഇടിയോടു കൂടിയുള്ള മഴ പെയ്യുകയാണ് നിലവിൽ.
Also Read: മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രത മുന്നറിയിപ്പ്, ജലനിരപ്പ് 136 അടിയായി