ETV Bharat / state

തിരുവല്ലയിലും നിയന്ത്രണം ലംഘിച്ച് അതിഥി തൊഴിലാളികൾ

author img

By

Published : Mar 29, 2020, 11:18 PM IST

നഗരസഭയിലെ അഞ്ച്, ആറ് വാര്‍ഡുകളിലെ വിവിധ ഇടങ്ങളിലായി താമസിക്കുന്ന എണ്ണൂറോളം അതിഥി തൊഴിലാളികളാണ് ലോക്ക്ഡൗൺ നിയന്ത്രണം ലംഘിച്ചത്.

തിരുവല്ലയില്‍ പ്രതിക്ഷേധവുമായി ഇതര സംസ്ഥാന തൊഴിലാളികൾ: ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി  latest pathanamthitta
തിരുവല്ലയില്‍ പ്രതിക്ഷേധവുമായി ഇതര സംസ്ഥാന തൊഴിലാളികൾ: ഭക്ഷണം ലഭിക്കുന്നില്ലെന്ന് പരാതി

പത്തനംതിട്ട: പായിപ്പാടിന് പിന്നാലെ തിരുവല്ല നഗരസഭാ പരിധിയിലും ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് അതിഥി തൊഴിലാളികൾ. നഗരസഭയിലെ അഞ്ച്, ആറ് വാര്‍ഡുകളിലെ വിവിധ ഇടങ്ങളിലായി താമസിക്കുന്ന എണ്ണൂറോളം അതിഥി തൊഴിലാളികളാണ് നിയന്ത്രണം ലംഘിച്ചത്. അരിയൊഴിച്ചുളള ഭക്ഷണപദാര്‍ഥങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇവർക്ക് ജോലി നല്‍കുന്ന കരാറുകാര്‍ തത്കാലം തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കണമെന്നാണ് ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കരാറുകാര്‍ ഇതിന് സമ്മതം മൂളിയിരുന്നു. എന്നാല്‍ കരാര്‍ പണികള്‍ നിലച്ചുകിടക്കുന്നതിനാല്‍ ഇത്രയും പേരുടെ ഭക്ഷണത്തിന് തുക കണ്ടെത്തുക പ്രയാസകരമാണെന്നാണ് മിക്ക കരാറുകാരുടേയും നിലപാട്. താലൂക്കിന്‍റെ മറ്റ് ഭാഗങ്ങളില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും നേരത്തെ തന്നെ സ്വന്തം ദേശങ്ങളിലേക്ക് മടങ്ങിയിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.