ETV Bharat / state

കുംഭമാസ പൂജ : ശബരിമല നട 12 ന് തുറക്കും ; പ്രതിദിനം 15,000 ഭക്തര്‍ക്ക് ദര്‍ശനാനുമതി - പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത

വൈകുന്നേരം അഞ്ച് മണിയ്ക്കാണ് നട തുറക്കുക

കുംഭമാസ പൂജയ്‌ക്കൊരുങ്ങി ശബരിമല  ശബരിമല നട 12 ന് തുറക്കും  Sabarimala temple will reopen for Kumbhamasa Puja  Kumbhamasa Puja at sabarimala  പത്തനംതിട്ട ഇന്നത്തെ വാര്‍ത്ത  pathanamthitta todays news
കുംഭമാസ പൂജ: ശബരിമല നട 12 ന് തുറക്കും; പ്രതിദിനം 15000 ഭക്തര്‍ക്ക് ദര്‍ശനാനുമതി
author img

By

Published : Feb 8, 2022, 5:47 PM IST

പത്തനംതിട്ട : കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മശാസ്‌ത ക്ഷേത്ര നട ഈമാസം 12ന് വൈകുന്നേരം അഞ്ച് മണിയ്ക്ക്‌ തുറക്കും. ക്ഷേത്ര തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി എം.എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന്, മേല്‍ശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിക്കും.

ശേഷം, 18-ാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരും. നട തുറക്കുന്ന 12-ാം തിയ്യതി പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. അന്നേ ദിവസം രാത്രി 7.30 ന് നട അടയ്ക്കും. കുംഭം ഒന്നായ 13 ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നടതുറക്കും. ശേഷം നിര്‍മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം, തുടര്‍ന്ന് നെയ്യഭിഷേകവും 7.30 ന് ഉഷപൂജയും നടക്കും.

17 വരെ നിരവധി പൂജകള്‍

13 ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. 13 മുതല്‍ 17 വരെയുള്ള അഞ്ച് ദിവസങ്ങളില്‍ ഉദയാസ്‌തമയപൂജ, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ ഉണ്ടാകും. ഇത്തവണയും വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്‌ത് ഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാവുന്നതാണ്. പ്രതിദിനം 15000 ഭക്തര്‍ക്കാണ് ദര്‍ശനത്തിനായി അനുമതി നല്‍കുന്നത്.

ALSO READ: ഗൂഢാലോചന കേസ്: ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ശബ്‌ദ സാമ്പിൾ പരിശോധിക്കുന്നു

ദര്‍ശനത്തിനായുള്ള പാസ്‌ ലഭിച്ചവര്‍ കൊവിഡിന്‍റെ രണ്ട് ഡോസ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതണം. അഞ്ച് ദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട 17 ന് രാത്രി ഒന്‍പതിന് ഹരിവരാസനം പാടി അടയ്ക്കും. മീനമാസപൂജകള്‍ക്കും ഉത്രം തിരുത്സവത്തിനുമായി ക്ഷേത്ര നട മാര്‍ച്ച് എട്ടിന് തുറന്ന് മാര്‍ച്ച് 19 ന് അടയ്ക്കും. മാര്‍ച്ച് ഒന്‍പതിനാണ് കൊടിയേറ്റം, മാര്‍ച്ച് 18 ന് പൈങ്കുനി ഉത്രം ആറാട്ടും നടന്ന് 19 ന് രാത്രി നട അടയ്ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.