പ്രളയത്തിന്‍റെ ആഘാതത്തിൽനിന്ന് പൂർണമായി മുക്തമാകുംമുമ്പുതന്നെ പത്തനംതിട്ട കടുത്ത വരൾച്ച ഭീതിയില്‍. കടുത്തവേനലിൽ സൂര്യാഘാതസാധ്യതകൾ കണക്കിലെടുത്ത് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍അടക്കമുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതനിർദ്ദേശം നൽകുകയും ജോലിസമയം പുന:ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
വേനൽ കടുത്തതോടെ നഗരസഭയുടെ ഉയർന്ന പ്രദേശങ്ങളായ കുമ്പഴതുണ്ട്, മങ്കര, കോട്ടക്കൽ തുടങ്ങിയ സ്ഥലങ്ങളിലടക്കം വിവിധ വാർഡുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങിയിട്ടുണ്ട്. കുടിവെള്ള ക്ഷാമത്തെ നേരിടാൻ നഗരസഭ ആഴ്ചയിൽ രണ്ടുദിവസം വീതം ടാങ്കറിൽ വെള്ളം എത്തിക്കുന്നുണ്ട്. കുടിവെള്ള വിതരണത്തിനായി നഗരസഭ അധികൃതർ നിലവിൽ മൂന്ന് കുടിവെള്ള ടാങ്കറുകൾ ആണ് ക്രമീകരിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്നകാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുമെന്ന് ആശങ്കയുണ്ട്. അതേസമയം വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതി കാര്യക്ഷമമല്ലെന്നുംഎന്നു പരാതി ഉയരുന്നുണ്ട്.