പത്തനംതിട്ട: അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് നിർത്തലാക്കിയ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. തിരുവല്ല ഡിപ്പോയിൽ നിന്നും അമ്പലപ്പുഴ റൂട്ടിലേക്ക് നടത്തിയിരുന്ന സർവീസുകളാണ് പുനരാരംഭിച്ചത്. നെടുമ്പ്രം ഭാഗത്ത് നൂറ് മീറ്ററോളം ദൂരത്തിൽ റോഡിൽ മൂന്നടിയോളം വെള്ളം ഉയർന്നിരുന്നു. തുടർന്നാണ് സർവീസുകൾ നിർത്തിയത്. തിരുവല്ലയിൽ നിന്നും വീയപുരം ലിങ്ക് ഹൈവേ വഴി ഹരിപ്പാട്ടേയ്ക്കുള്ള സർവീസുകൾ ഇപ്പോഴും ആരംഭിച്ചിട്ടില്ല. ഈ സർവീസുകൾ വെള്ളിയാഴ്‌ചയോടെ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
അമ്പലപ്പുഴ-തിരുവല്ല പാതയിൽ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു
നെടുമ്പ്രം ഭാഗത്ത് നൂറ് മീറ്ററോളം ദൂരത്തിൽ റോഡിൽ മൂന്നടിയോളം വെള്ളം ഉയർന്നിരുന്നു. തുടർന്നാണ് സർവീസുകൾ നിർത്തി വച്ചത്.