ETV Bharat / state

ആശുപത്രി സീലിങ് തകര്‍ന്ന സംഭവം : നിര്‍മാണ പിഴവെന്ന് വിലയിരുത്തല്‍ - പത്തനാപുരം ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്നുവീണു

അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.ബി ഗണേഷ് കുമാർ എം.എൽ.എ കത്ത് നൽകിയതിന് പിന്നാലെയാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നത്

kollam hospital ceiling broken issue  ആശുപത്രി സീലിങ് തകര്‍ന്നത് നിര്‍മാണ പിഴവെന്ന് വിലയിരുത്തല്‍  പത്തനാപുരം ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്നുവീണു  ceiling brokened in the pathanapuram hospital
ആശുപത്രി സീലിങ് തകര്‍ന്ന സംഭവം: നിര്‍മാണ പിഴവെന്ന് വിലയിരുത്തല്‍
author img

By

Published : Jun 18, 2022, 7:56 PM IST

Updated : Jun 18, 2022, 8:06 PM IST

കൊല്ലം : പത്തനാപുരം ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്നുവീണ സംഭവം നിര്‍മാണത്തിലെ പിഴവെന്ന് പ്രാഥമിക വിലയിരുത്തല്‍. നിര്‍മിതി കേന്ദ്രം ഡയറക്‌ടര്‍ ഡോ. ഫെബി വര്‍ഗീസ്, ചീഫ് ടെക്‌നിക്കല്‍ ഓഫിസ‍ര്‍ ആ‍ര്‍ ജയന്‍ എന്നിവരുടെ പരിശോധനയിലാണ് കരാറുകാരന് വീഴ്‌ചയുണ്ടായതായി കണ്ടെത്തിയത്. എം.എല്‍.എ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മിച്ച സീലിങ് തകര്‍ന്ന് വീണതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.ബി ഗണേഷ് കുമാർ എം.എൽ.എ കത്ത് നൽകിയിരുന്നു.

പത്തനാപുരം ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്നുവീണ സംഭവം നിര്‍മാണത്തിലെ പിഴവെന്ന് പ്രാഥമിക വിലയിരുത്തല്‍

ALSO READ| രണ്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്‌ത ആശുപത്രി കെട്ടിടം തകര്‍ന്നു; 'നിര്‍മിതി'യുടെ നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആരോപണം

പിന്നാലെയാണ് കരാറുകാരന് വീഴ്‌ചയുണ്ടായതായി കണ്ടെത്തിയത്. തകര്‍ന്ന സീലിങ് എത്രയും വേഗം നിര്‍മിക്കാന്‍ കരാറുകാരന് നിർമിതി കേന്ദ്രം ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. അതേസമയം സംഭവം ഗണേഷ് കുമാറിനെതിരെ രാഷ്‌ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസും ബി.ജെ.പിയും. എം.എല്‍.എ കമ്മിഷന്‍ കൈപ്പറ്റിയെന്നും വലിയ അഴിമതിയാണ് ആശുപത്രിയുടെ നിര്‍മാണത്തില്‍ ഉണ്ടായതെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്.

കരാറുകാരനെ ബലിയാടാക്കി ഗണേഷ്‍ കുമാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. എം.എല്‍.എക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. രണ്ട് മാസം മുന്‍പ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്‌ഘാടനം ചെയ്‌തതാണ് ആശുപത്രി കെട്ടിടം.

Last Updated : Jun 18, 2022, 8:06 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.