ETV Bharat / state

തോണി കുത്തൊഴുക്കില്‍ പെട്ടു, മൂന്ന് പേർ രക്ഷപെട്ടത് അത്‌ഭുതകരമായി; ദൃശ്യങ്ങൾ

author img

By

Published : Nov 14, 2021, 8:40 PM IST

Updated : Nov 14, 2021, 8:53 PM IST

മൂന്നുപേര്‍ യാത്ര ചെയ്‌ത തോണിയാണ് കോന്നി മങ്ങാരം പുഴയിലുണ്ടായ കുത്തൊഴുക്കില്‍ അകപ്പെട്ടത്.

കോന്നി മങ്ങാരം പുഴ കുത്തൊഴുക്ക്  പെരുമഴ വെള്ളപ്പൊക്കം കുത്തൊഴുക്ക്  തോണി യാത്ര പുഴ കുത്തൊഴുക്ക്  കേരളം മഴ വെള്ളപ്പൊക്കം  KERALA RAINS  KERALA RAINS small boat in river  KERALA RAINS river flood  small boat in river flood  pathanamthitta kerala
കുത്തൊഴുക്കില്‍ പെട്ട് തോണി; ജീവനായി 3 പേരുടെ തീവ്ര ശ്രമം, ഒടുവില്‍ ട്വിസ്റ്റ്: വീഡിയോ

പത്തനംതിട്ട: പെരുമഴയെ തുടര്‍ന്ന് ആറ്റിലുണ്ടായ കുത്തൊഴുക്കിൽ അകപ്പെട്ട തോണി യാത്രക്കാരുടെ ഭീതിയുണർത്തുന്ന ദൃശ്യങ്ങൾ. കോന്നി മങ്ങാരം തൂക്കുപാലത്തിനു സമീപം ഞായറാഴ്ചയാണ് സംഭവം. ഒഴുക്കിൽപ്പെട്ട വള്ളത്തില്‍ മൂന്നു പേരാണുണ്ടായിരുന്നത്.

ആറ്റിലുണ്ടായ കുത്തൊഴുക്കിൽ അകപ്പെട്ട് തോണി യാത്രക്കാര്‍.

ഇവര്‍ ജീവരക്ഷാര്‍ഥം തോണി തുഴയുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. തൂക്കു പാലത്തിൽ നിൽക്കുന്നവർ വള്ളത്തിലുള്ളവർക്ക് രക്ഷപ്പെടാനുള്ള നിർദേശങ്ങൾ നൽകുന്നത് കേൾക്കാം. തോണി തീരത്തോട് ചേർത്ത് വിടാൻ മൂവര്‍ക്കും കഴിഞ്ഞെങ്കിലും പൊടുന്നനെ വള്ളം ചുഴിയിൽപ്പെട്ട് മറിഞ്ഞു.

ALSO READ: മണ്ഡല മകരവിളക്ക്; എരുമേലി മുതല്‍ സന്നിധാനം വരെ 24 മണിക്കൂറും ആരോഗ്യ സേവനങ്ങള്‍

ആളപായം സംഭവിച്ചുവെന്ന് കണ്ടുനിന്നവര്‍ ഒന്നടങ്കം കരുതി. എന്നാല്‍, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മൂവരും ജീവിതത്തിലേക്ക് നടന്നുകയറുകയാണുണ്ടായത്.

Last Updated : Nov 14, 2021, 8:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.