പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങളുടെ (Sabarimala Spot Booking Centre) പ്രവർത്തനം വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനും (Government of Kerala) ദേവസ്വം ബോർഡിനും ഹൈക്കോടതി (Kerala High Court) നിർദേശം. വെള്ളിയാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് കോടതി അറിയിച്ചത്.
വെർച്വൽ ക്യൂവിന്‍റെ നടത്തിപ്പ് സംബന്ധിച്ച് സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടാണ് ദേവസ്വം ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്. നിലയ്ക്കൽ, എരുമേലി, കുമളി, തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പന്തളം, ചെങ്ങന്നുർ, ഏറ്റുമാനൂർ, പെരുമ്പാവൂർ എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ്. ഈ സൗകര്യത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ പരസ്യം നൽകാന്‍ കോടതി നിർദേശിച്ചു.