പത്തനംതിട്ട: കൊവിഡ് കാലത്ത് മനുഷ്യനെ മാത്രമല്ല മൃഗങ്ങളെയും കരുതുകയാണ് ജില്ലയിലെ അഗ്‌നിശമനസേന. ചെന്നീര്‍ക്കരയില്‍ പാത്രം തലയില്‍ കുടുങ്ങി വിഷമിച്ച പൂച്ചക്കും രക്ഷകരായിരിക്കുകയാണ് സേനയിലെ ഉദ്യോഗസ്ഥര്‍.
ചെന്നീര്‍ക്കര സ്വദേശി വീണ ചന്ദുവിന്‍റെ വളര്‍ത്തുപൂച്ചയുടെ തലയാണ് അബദ്ധത്തില്‍ സ്റ്റീല്‍ പാത്രത്തില്‍ കുടുങ്ങിത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പൂച്ചയെ രക്ഷിക്കാനാകാതെ വന്നപ്പോള്‍ അഗ്‌നിശമനസേനയുടെ സഹായം തേടുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ജില്ലാ അസിസ്റ്റന്‍റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി.അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പാത്രം മുറിച്ചാണ് പൂച്ചയെ രക്ഷപ്പെടുത്തിത്.