പത്തനംതിട്ട: കക്കി-ആനത്തോട് ഡാം ഇന്ന് രാവിലെ 11ന് തുറക്കും. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. കക്കി ഡാമിലെ നാല് ഷട്ടറുകളില്‍ റണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. 100 മുതല്‍ 200 ക്യുമെക്‌സ് ജലമാണ് പുറത്ത് വിടുന്നത്.
പത്തനംതിട്ട ജില്ലയിലെ വനപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതുമൂലം പമ്പ നദിയിലേയും കക്കി റിസര്‍വോയറിലേയും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പമ്പ നദിയുടെയും കക്കാട്ടാറിന്‍റെ ഇരുകരകളില്‍ താമസിക്കുന്നവരും ജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്‌ടറും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
കെഎസ്ഇബി ലിമിറ്റഡിന്‍റെ അധീനതയിലുള്ള പമ്പ ഡാമിന്‍റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ് പമ്പ ഡാമിന്‍റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം റിസര്‍വോയറിന്‍റെ ജലനിരപ്പ് 982.00 മീറ്ററില്‍ എത്തിയതിനെ തുടര്‍ന്ന് കെഎസ്ഇബി അണക്കെട്ട് സുരക്ഷ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
Also read: കരകവിഞ്ഞൊഴുകി മണിമലയാര്‍ ; പ്രളയം വിഴുങ്ങിയ മല്ലപ്പള്ളിയുടെ ആകാശ ദൃശ്യം