പത്തനംതിട്ട: കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും മുൻ എംഎൽഎയുമായ ജോസഫ് എം. പുതുശ്ശേരി പാർട്ടി വിട്ടു. പാർട്ടിയെ എൽഡിഎഫ് പാളയത്തിൽ എത്തിക്കാനുള്ള ജോസ് കെ. മാണിയുടെ നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. എൽഡിഎഫിലേയ്ക്ക് പോകുന്നത് ആത്മഹത്യാ പരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 40 വർഷക്കാലം ഉയർത്തിപ്പിടിച്ച ആശയം ഒരു ദിവസം കൊണ്ട് മാറ്റാനാകില്ല. പാർട്ടിയിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും യുഡിഎഫിൽ ഉറച്ച് നിൽക്കണമെന്ന നിലപാടിലാണ്. ജനപക്ഷത്തോടൊപ്പം നിൽക്കാനാണ് തനിക്ക് താൽപര്യമെന്നും ഭാവി കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും ജോസഫ് എം. പുതുശ്ശേരി പ്രതികരിച്ചു.
ജോസഫ് എം. പുതുശ്ശേരി കേരളാ കോൺഗ്രസ് ജോസ് വിഭാഗം വിട്ടു
ഇടതുപക്ഷത്തേക്ക് നീങ്ങുന്നതിൽ പ്രതിഷേധിച്ചാണ് തീരുമാനം