ETV Bharat / state

പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി

വിവിധ ആശുപത്രികളിലായി 22 പേർ നിരീക്ഷണത്തിലുണ്ട്. പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി നിസാമുദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 26 പേരുണ്ട്

പത്തനംതിട്ട കൊവിഡ്19 ലോക്‌ഡൗണ്‍ ജില്ലാ പൊലീസ് മേധാവി Pathanamthitta covid19 lockdown
പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി
author img

By

Published : Apr 3, 2020, 9:43 PM IST

പത്തനംതിട്ട: ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. വിവിധ ആശുപത്രികളിലായി 22 പേർ നിരീക്ഷണത്തിലുണ്ട്. പുതിയതായി ആറു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി നിസാമുദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട ജില്ലക്കാരായ 26 പേരുണ്ട്. ഇവരില്‍ ഒരാള്‍ ഡല്‍ഹിയില്‍ വച്ച് മരിക്കുകയും മൃതദേഹം അവിടെ സംസ്‌കരിക്കുകയും ചെയ്തു. നാലു പേര്‍ ഇപ്പോഴും ഡല്‍ഹിയില്‍ ഐസൊലേഷനിലാണ്. രണ്ടു പേര്‍ നിലവില്‍ ജില്ലയ്ക്ക് പുറത്ത് ഉണ്ട്. ഒന്‍പതു പേരെ വിവിധ ആശുപത്രികളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരെ ഡിസ്ചാര്‍ജ് ചെയ്ത് ഹോം ഐസൊലേഷനിലേക്ക് മാറ്റി. മറ്റുളളവരെല്ലാം ഹോം ഐസൊലേഷനില്‍ ആണ്. 436 പ്രൈമറി കോണ്‍ടാക്ടുകളും 234 സെക്കന്‍ഡറി കോണ്‍ടാക്ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 3259 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4583 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 76 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. ജില്ലയില്‍ ഇന്നുവരെ ലഭിച്ച സാമ്പിളുകളില്‍ 630 എണ്ണം നെഗറ്റീവാണ്. 186 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

അതേ സമയം ലോക്‌ഡൗണ്‍ പത്തു ദിവസം പൂര്‍ത്തിയാകുമ്പോഴും നിയമലംഘനങ്ങള്‍ക്ക് ജില്ലയില്‍ കുറവില്ല. ഇന്ന് 387 കേസുകളിലായി 388 പേരെ അറസ്റ്റ് ചെയ്യുകയും 318 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ലോക്‌ഡൗണ്‍ ലംഘനങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ലോക്‌ഡൗണ്‍ തുടങ്ങി ഇതുവരെ പിടിച്ചെടുത്ത 2284 വാഹനങ്ങള്‍ ലോക്‌ഡൗണിന് ശേഷം മാത്രമേ ഉടമകള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ എന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.