ETV Bharat / state

പത്തനംതിട്ടയില്‍ നിരോധിത പുകയില ഉത്‌പന്നങ്ങളുമായി യുവാവ് പിടിയില്‍ - illegal tobacco news

2,28800 രൂപ വില വരുന്ന 2860 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കാറിൽ കടത്തിയ പത്തനാപുരം സ്വദേശി ഷമീറിനെയാണ് ജില്ലാ ഡൻസാഫ് ടീം പന്നിവിഴയിൽ വച്ച് അറസ്റ്റ് ചെയ്തത്.

നിരോധിത പുകയില ഉത്പന്നം അറസ്റ്റ്  പത്തനംതിട്ടയില്‍ യുവാവ് അറസ്റ്റില്‍  നിരോധിത പുകയില വാർത്ത  illegal tobacco news  pathanamthitta youth arrest tobacco news
പത്തനംതിട്ടയില്‍ നിരോധിത പുകയില ഉത്‌പന്നങ്ങളുമായി യുവാവ് പിടിയില്‍
author img

By

Published : Jul 10, 2020, 10:36 PM IST

പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വിൽക്കാനായി കാറിൽ കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാവ് അടൂരിൽ പിടിയിലായി. 2,28800 രൂപ വില വരുന്ന 2860 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കാറിൽ കടത്തിയ പത്തനാപുരം സ്വദേശി ഷമീറിനെയാണ് ജില്ലാ ഡൻസാഫ് ടീം പന്നിവിഴയിൽ വച്ച് അറസ്റ്റ് ചെയ്തത്. കാറിൽ ഭക്ഷ്യ വസ്തുക്കൾ നിറച്ച കാർട്ടണുകൾ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ മറ്റ് പാക്കറ്റുകളുടെ ഏറ്റവും അടിയിലായി നിറച്ചാണ് പുകയില എത്തിച്ചത്. തെങ്കാശിയിൽ നിന്ന് എത്തിക്കുന്ന ഉത്പന്നങ്ങൾ അടൂർ, കോന്നി, പത്തനാപുരം തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ വില്ക്കാനാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.