ETV Bharat / state

ഇലന്തൂരിലെ ഇരട്ട നരബലി കേസ് : പ്രതികളുമായി തെളിവെടുപ്പ് ഇന്നും തുടരും

രണ്ട് സ്ത്രീകളെയും കൊലപ്പെടുത്താന്‍ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളില്‍ ഭഗവൽ സിങ്ങിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും. മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചും തെളിവെടുക്കും

human sacrifice evidence collection with accused  human sacrifice case  human sacrifice evidence collection  human sacrifice investigation updation  human sacrifice accused  human sacrifice kerala  human sacrifice pathanamthitta  ഇലന്തൂരിലെ ഇരട്ട നരബലി കേസ്  ഇലന്തൂരിലെ നരബലി കേസ്  ഇരട്ട നരബലി കേസ്  ഇരട്ട നരബലി കേസ് പ്രതികൾ  ഇരട്ട നരബലി കേസ് പ്രതികൾ തെളിവെടുപ്പ്  ഇരട്ട നരബലി കേസ് തെളിവെടുപ്പ്  ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പ്  പത്തനംതിട്ട നരബലി  തിരുവല്ല നരബലി  മുഖ്യപ്രതി മുഹമ്മദ് ഷാഫി  ഭഗവൽ സിംഗ്
ഇലന്തൂരിലെ ഇരട്ട നരബലി കേസ്: പ്രതികളുമായി തെളിവെടുപ്പ് ഇന്നും തുടരും
author img

By

Published : Oct 16, 2022, 10:44 AM IST

പത്തനംതിട്ട : ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്നും (16.10.2022) തുടരും. ഭഗവല്‍ സിങ്ങിനെ പത്തനംതിട്ടയിലും മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് സ്ത്രീകളെയും കൊലപ്പെടുത്താന്‍ കയറും കത്തിയും വാങ്ങിയ ഇലന്തൂരിലെ കടകളില്‍ എത്തിച്ചാകും ഭഗവല്‍ സിങ്ങിന്‍റെ ഇന്നത്തെ തെളിവെടുപ്പ്.

ഇന്നലെ (15.10.2022) പ്രതികളെ ഇലന്തൂരിലെ വീട്ടില്‍ എത്തിച്ച് മണിക്കൂറുകളോളം തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട പത്മ, റോസ്‌ലി എന്നിവരുടേതെന്ന് സംശയിക്കുന്ന രക്തക്കറ, ശരീരഭാഗങ്ങള്‍, അടക്കം 40ലേറെ തെളിവുകളാണ് ശേഖരിച്ചിട്ടുള്ളത്. ഇവ വിശദമായ പരിശോധനയ്ക്ക് അയക്കും.

കൊല്ലപ്പെട്ടവരുടെ ശരീരം ശാസ്ത്രീയമായാണ് മുറിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഭഗവൽ സിങ്ങിന്‍റെ വീടിനുള്ളിൽ പോസ്റ്റ്‌മോർട്ടം നടത്തുന്നതിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ടേബിൾ കണ്ടെത്തി. ഇതിൽ കിടത്തിയാണ് കൃത്യം നിർവഹിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.

പ്രതി ഷാഫി മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്യുന്ന വിദഗ്‌ധനൊപ്പം സഹായിയായി പോയിട്ടുണ്ടെന്നും ഈ പരിചയത്തിലാണ് മനുഷ്യന്‍റെ ശരീര ഘടന മനസിലാക്കി പ്രതികള്‍ കൊലപ്പെടുത്തിയ സ്ത്രീകളുടെ ശരീരങ്ങൾ മുറിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. രണ്ട് സ്ത്രീകളുടെയും ശരീരങ്ങള്‍ മുറിക്കാന്‍ പുതിയ കത്തിയാണ് ഉപയോ​ഗിച്ചത്. അതിനിടെ ഇരകളെ കൊന്ന് മാംസം ഭക്ഷിച്ചതായി പ്രതികള്‍ സമ്മതിച്ചു. ലൈല ഒഴികെ മറ്റ് രണ്ട് പേരും മനുഷ്യ മാംസം കറിവച്ച്‌ കഴിച്ചു. പ്രഷര്‍ കുക്കറിലാണ് പാചകം ചെയ്‌തത്.

അന്വേഷണ സംഘത്തോട് പ്രതികള്‍ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. ഇരട്ട നരബലി നടന്ന വീട്ടിലെ ഫ്രിഡ്‍ജിനുള്ളില്‍ മനുഷ്യ മാംസം സൂക്ഷിച്ചതിന്‍റെ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫ്രിഡ്‌ജിനുള്ളില്‍ രക്തക്കറയുണ്ട്. 10 കിലോഗ്രാം മനുഷ്യ മാംസം പ്രതികള്‍ ഫ്രീസറില്‍ സൂക്ഷിച്ചു.

രണ്ട് സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഫ്രിഡ്‌ജില്‍ സൂക്ഷിച്ചിരുന്നു. ഫ്രിഡ്‌ജിലെ ഫ്രീസറില്‍ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിൽ മറവ് ചെയ്‌തു. മുഖ്യപ്രതി ഷാഫിയുടെ വിരലടയാളവും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Also read: ഇലന്തൂരിലെ നരഭോജി സംഘം ഉന്നം വച്ചത് നിരവധി സ്‌ത്രീകളെ ; റോസ്‌ലിനും പത്മയ്ക്കും മുൻപ് രണ്ട് പേരെ കൊല്ലാന്‍ ശ്രമിച്ചു

കൊലപാതകം നടത്തിയ മുറിയുടെ ചുവരില്‍ നിന്ന് പുതിയതും പഴയതുമായ രക്തക്കറകളും കണ്ടെത്തി. ഇന്നലെ രാത്രിയാണ് പ്രതികളെ വാഹനത്തിൽ നിന്ന് പുറത്തിറക്കി ഡമ്മി പരീക്ഷണം ഉൾപ്പടെ തെളിവ് ശേഖരണം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.