ETV Bharat / state

ആദ്യ ദിനം ആയിരങ്ങള്‍ ; അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയില്‍ ഭക്തജനത്തിരക്ക്

ഇന്ന് വൈകിട്ട് അഞ്ചിന് മണ്ഡലകാല ഉത്സവത്തിനായി ശബരിമല നട തുറന്നപ്പോള്‍ അയ്യപ്പ ദര്‍ശനത്തിനായി ഒഴുകിയെത്തിയത് ആയിരങ്ങള്‍

sabarimala  sabarimala pilgrimage  huge crowd of devotees in sabarimala  sabarimala news  latest news in pathanamthitta  latest news today  ഭക്തരുടെ തിരക്ക്  ശബരിമല  ശബരിമല തീര്‍ഥാടനം  മണ്ഡലകാല ഉത്സവത്തിനായി  അയ്യപ്പ ദര്‍ശനം  പമ്പ  മകരവിളക്ക്  ദേവസ്വം ബോര്‍ഡ്  ശബരിമല വാര്‍ത്തകള്‍  പത്തനംതിട്ട ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആദ്യ ദിനം മുതല്‍ ഭക്തരുടെ തിരക്ക്; അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ
author img

By

Published : Nov 16, 2022, 10:50 PM IST

പത്തനംതിട്ട : മണ്ഡലകാല പൂജയ്ക്കായി നട തുറന്ന ആദ്യ ദിനത്തില്‍ തന്നെ അയ്യപ്പ ദര്‍ശനത്തിനായി ആയിരങ്ങളാണ് ശബരിമലയിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് വൈകിട്ട് അഞ്ചിനാണ് മണ്ഡല ഉത്സവത്തിനായി ശബരിമല നട തുറന്നത്. കഴിഞ്ഞ ദിവസം ഉച്ചമുതല്‍ തന്നെ നിരവധി ഭക്തര്‍ അയ്യപ്പദര്‍ശനത്തിനായി പമ്പയില്‍ വിരിവച്ച് കാത്തിരിക്കുകയായിരുന്നു.

ആദ്യ ദിനം മുതല്‍ ഭക്തരുടെ തിരക്ക്; അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ

ഇന്നലെ ഉച്ചയോടെയാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്. മഹാപ്രളയം മുതല്‍ കഴിഞ്ഞ തവണ വരെയുള്ള ഓരോ മണ്ഡല-മകരവിളക്ക് മഹോത്സവത്തിലും തീര്‍ഥാടനത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ ഇക്കുറിയുണ്ടായില്ല എന്നതിനാൽ തന്നെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് കൂടുതൽ.

ALSO READ: ശബരിമല നട തുറന്നു, ഇനി ദര്‍ശന പുണ്യത്തിന്‍റെ നാളുകള്‍ ; മനം നിറഞ്ഞ് തീര്‍ഥാടകര്‍

തീര്‍ഥാടകര്‍ക്കായി സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.