പത്തനംതിട്ട: കൂടലില്‍ ഒപ്പം താമസിച്ചയാളെ വീട്ടമ്മ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊട്ടാരക്കര സ്വദേശിയായ ശശിധരനാണ് കൊല്ലപ്പെട്ടത്. ശശിധരന് ഒപ്പം താമസിച്ച രജനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടല്‍ നെല്ലിമരുപ്പ് കോളനിയില്‍ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
വീട് പണിക്ക് ഉപയോഗിക്കുന്ന കമ്പിക്കൊണ്ട് രജനി ശശിധരനെ തലയ്ക്കടിക്കുകയായിരുന്നു. തലക്ക് ഗരുതരമായി പരിക്കേറ്റ ശശിധരനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ തിങ്കളാഴ്‌ച പുലര്‍ച്ചെ ശശിധരന്‍ മരിച്ചു.
സംഭവത്തില്‍ പ്രതിയായ രജനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജനി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
also read: ദമ്പതികള്‍ മരിച്ച നിലയില്‍; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതായി സൂചന