ETV Bharat / state

പുണ്യ ദര്‍ശനം; ഹൈക്കോടതി ജഡ്‌ജി ശബരിമലയില്‍, തീര്‍ത്ഥാടകര്‍ക്ക് മധുരം വിളമ്പി പൊലീസ് - ശബരിമല

Kerala High Court Judge Visits Sabarimala: കേരള ഹൈക്കോടതി ജഡ്‌ജി കെ.ബാബു ശബരിമലയിലെത്തി. അയ്യപ്പ ദർശനം നടത്തി. തിങ്കളാഴ്ച (ജനു.1) വൈകീട്ട് 6.30 ന് ദീപാരാധന കണ്ടു തൊഴുതു. മകൻ വരുൺ ബാബുവും അദ്ദേഹത്തോടൊപ്പമുണ്ടായിുരന്നു. തീര്‍ത്ഥാടകര്‍ക്ക് മധുരം വിളമ്പി കേരള പൊലീസ്.

pta sabarimala  high court judge visit  judge visits sabarimala  മകരവിളക്ക് ഉത്സവം  ശബരിമല  അയ്യപ്പന്‍
Kerala High Court Judge Visits Sabarimala
author img

By ETV Bharat Kerala Team

Published : Jan 1, 2024, 8:29 PM IST

പത്തനംതിട്ട: കേരള ഹൈക്കോടതി ജഡ്‌ജി കെ.ബാബു ശബരിമലയിലെത്തി. അയ്യപ്പ ദര്‍ശന നടത്തി. ഇന്ന് (ജനു 1 2024) വൈകുന്നേരം ദീപാരാധന തൊഴുതാണ് അദ്ദേഹം മടങ്ങിയത്. അദ്ദേഹത്തിനൊപ്പം മകന്‍ വരുണ്‍ ബാബുവും സന്നിധാനത്ത് എത്തിയിരുന്നു.

പുതുവര്‍ഷം പൊലീസ് മധുരം: ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകർക്ക് പുതുവത്സരം പ്രമാണിച്ച് കേരള പോലീസd മധുരം വിതരണം ചെയ്‌തു . സന്നിധാനത്ത് കണ്ണൂർ ഡി ഐ ജി തോംസൺ ജോസ്, പോലീസ് സ്പെഷ്യൽ ഓഫീസർ ആർ. ആനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് കുഞ്ഞയ്യപ്പന്മാരും കുഞ്ഞു മാളികപുറങ്ങളും ഉള്‍പ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ലഡു വിതരണം ചെയ്‌തത്. വൈകുന്നേരം ക്യൂവില്‍ അയ്യപ്പ ദര്‍ശനം കാത്ത് നിന്നവര്‍ക്കാണ് പൊലീസ് മധുരം വിതരണം ചെയ്‌തത്.

സുരക്ഷിത തീര്‍ത്ഥാടനത്തിന് വനം വകുപ്പ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍:

1, മകരജ്യോതി ദർശിക്കാനായി ഭക്തർ വനത്തിനുള്ളിൽ ടെന്‍റുകൾ സ്ഥാപിച്ച് ദിവസങ്ങളോളം താമസിച്ചു വരുന്നത് പല വർഷങ്ങളായി കണ്ടുവരുന്നതാണ്. ഒരു കാരണവശാലും അത്തരം സമീപനം ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. തുടർ ദിവസങ്ങളിൽ വനംവകുപ്പിന്‍റെ നിരീക്ഷണം ഉണ്ടാകുന്നതാണ്. വനത്തിനുള്ളിൽ അനധികൃതമായി നിൽക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും.

2, മകരജ്യോതി ദർശിക്കാനായി മരങ്ങളിൽ കയറിയിരിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

3, ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ, കുട്ടികൾ, പ്രായമായവർ ഒരിക്കലും കാനന പാതകൾ സ്വീകരിക്കാൻ പാടില്ല

4, ശബരിമല ഒരു കാനന തീർഥാടന കേന്ദ്രമാണ് അതിനാൽ ഭക്തർ സ്വയം ജാഗ്രത പാലിച്ച് തീർത്ഥാടനം നടത്തുക.

5, വഴിയിൽ കാണുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുകയോ, അവയുടെ അടുത്തേക്ക് പോകുകയോ ചെയ്യരുത്.

6, ചെങ്കുത്തായ ഭാഗങ്ങളിൽ നിന്ന് ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക.

7, കൃത്യമായുള്ള വഴികളിൽ കൂടെ മാത്രം ശബരിമലയിലേക്ക് എത്തുക.

8, ഭക്തർ വനത്തിന് ഉള്ളിലേക്ക് കയറി പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാതിരിക്കുക.

9, ഹോട്ടലുകളിൽ നിന്നുമുള്ള വേസ്റ്റ് വനത്തിൽ നിക്ഷേപിക്കാൻ പാടുള്ളതല്ല.

10, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ചില്ലു കുപ്പികളും വനത്തിൽ ഉപേക്ഷിക്കുന്നത് മൂലം വന്യജീവികൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരത്തിലുള്ള സാധനങ്ങൾ വനത്തിലേക്ക് വലിച്ചെറിയാതിരിക്കുക. എന്നിങ്ങനെയാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍.

അതേ സമയം സന്നിധാനത്ത് കൂടുതല്‍ വനപാലകരെയും വകുപ്പ് നിയമിച്ചു. റേഞ്ച് ഓഫീസർ, സെക്ഷൻ ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർ, 45 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ പമ്പ മുതൽ സന്നിധാനം വരെ നാല് ഇടങ്ങളിലായി സ്നേക്ക് റെസ്ക്യൂ ടീമുകൾ, എലിഫന്‍റ് സ്ക്വാഡ്, ഫോറസ്റ്റ് വാച്ചർസ്, പ്രൊട്ടക്ഷൻ വാച്ചർസ്, ആംബുലൻസ് സർവീസ്, ഭക്തർക്ക് ആവശ്യമായ വെള്ളവും ബിസ്ക്കറ്റും നൽകാൻ സ്പെഷ്യൽ ടീം, റാപ്പിഡ് റെസ്പോൺസ് ടീമുകൾ എന്നിവരെ പുൽമേട് മുതൽ സന്നിധാനം വരെ വിന്യസിച്ചിട്ടുണ്ട്(Forest Dept Makes Huge Arrangements In Sabarimala).

ഈയിടങ്ങളിൽ ഭക്തർക്ക് വെള്ളവും ഭക്ഷണവും നൽകുവാനുള്ള സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്, 250-ൽ പരം ആരോഗ്യ അസ്വാസ്ഥ്യം നേരിട്ട ഭക്തരെ വിവിധ ഭാഗങ്ങളിൽ പമ്പയിൽ എത്തിച്ചു. ആവശ്യമെങ്കിൽ എൻ ഡി ആർ എഫ് സേനയുടെ സഹായം തേടും, ഭക്തർക്ക് മിതമായ നിരക്കിൽ ലഘു ഭക്ഷണ ശാലകൾ വനം വകുപ്പ് ഫോറസ്റ്റ് എക്കോ ഷോപ്പ് എന്ന പേരിൽ ലഭ്യമാണ്. ഇത്തരത്തിൽ വിപുലമായ സംവിധാനങ്ങൾ ആണ് പമ്പ മുതൽ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നതെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ രാജീവ് രഘുനാഥ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.