ETV Bharat / state

തീവ്ര മഴ: പത്തനംതിട്ടയില്‍ ജാഗ്രത മുന്നൊരുക്കവുമായി ജില്ല ഭരണകൂടം - പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍

അതിതീവ്ര മഴ മുന്നില്‍കണ്ട് ജാഗ്രതാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി പത്തനംതിട്ട ജില്ല ഭരണകൂടം

Heavy rain  Pathanamthitta District administration  Heavy Rain Alert  അതിതീവ്ര മഴ  ജാഗ്രതാ മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം  ജില്ലാ കളക്‌ടര്‍ ദിവ്യ എസ് അയ്യര്‍  ജില്ലാ ദുരന്തനിവാരണ അതോറിറ്റി  പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍  വിനോദസഞ്ചാര മേഖല
തീവ്ര മഴ: പത്തനംതിട്ടയില്‍ ജാഗ്രത മുന്നൊരുക്കവുമായി ജില്ല ഭരണകൂടം
author img

By

Published : Aug 1, 2022, 6:01 PM IST

പത്തനംതിട്ട: ഓഗസ്റ്റ് നാല് വരെ ജില്ലയില്‍ അതിതീവ്ര മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാല്‍ ജാഗ്രത മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വരുന്ന മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിക്കണമെന്നും ഈ ദിവസങ്ങളില്‍ എല്ലാ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും ജില്ലയില്‍ തന്നെ തുടരണമെന്നും കലക്‌ടറുടെ നിര്‍ദേശമുണ്ട്.

Also Read: സംസ്ഥാനത്ത് ശക്തമായ മഴ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി, ജില്ല കലക്‌ടര്‍മാരുടെ യോഗം ഇന്ന്

സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നവര്‍ക്ക് ആവശ്യമായ മരുന്നും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും മറ്റ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശമുണ്ട്. ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനവും വിനോദസഞ്ചാര മേഖലകളിലേക്കുള്ള യാത്രകളും നിരോധിച്ചിരിക്കുന്നുവെന്നും മലയോര മേഖലയിലേക്ക് യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയതായും കലക്‌ടര്‍ അറിയിച്ചു.

Also Read: വീണ്ടും താരമായി കലക്‌ടർ ദിവ്യ എസ് അയ്യർ ; ഇത്തവണ ഹിന്ദുസ്ഥാനി സംഗീതം

വനമേഖലയോട് ചേര്‍ന്ന് കൂടുതല്‍ മഴ പെയ്യുന്ന പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഒറ്റപ്പെടാന്‍ സാധ്യതയുള്ള കോളനികളില്‍ ആവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങളും മറ്റ് സഹായങ്ങളും സുരക്ഷയും ഒരുക്കാനും ജില്ല കലക്‌ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. താലൂക്ക് തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെയും സന്നദ്ധ സേവകരുടെയും പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കണമെന്നും പ്രളയ സാധ്യത മുന്നില്‍കണ്ട് ബോട്ടുകള്‍, ജെസിബി തുടങ്ങിയ രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്‌ടര്‍ ഉറപ്പുവരുത്തണമെന്നും കലക്‌ടര്‍ നിര്‍ദേശിച്ചു.

Also Read: പാട്ടും നൃത്തവും മാത്രമല്ല, കായികാഭ്യാസവും വഴങ്ങും; 'വൈറൽ കലക്‌ടർ' ദിവ്യ എസ് അയ്യർ

കഴിഞ്ഞ വര്‍ഷത്തെ മിന്നല്‍ പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ജില്ല മികച്ച ഏകോപനമായിരുന്നു നിര്‍വഹിച്ചത്. ആവശ്യം വരുന്ന പക്ഷം അന്ന് കാഴ്‌ചവച്ച അതേ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ ഡാമുകളുടെ സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ അപകടസ്ഥിതിയുള്ള മേഖലകളിലുള്ളവര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിച്ച് സുരക്ഷിത സ്ഥാനത്തേക്ക് നിര്‍ബന്ധമായും മാറണമെന്നും കലക്‌ടര്‍ അറിയിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, തഹസില്‍ദാര്‍മാര്‍, ഡി.ഡി.പി, ഡി.എം.ഒ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.