പത്തനംതിട്ട: ശക്തമായ മഴയിൽ ജലനിരപ്പുയർന്നതോടെ അടൂർ നഗരം വെള്ളത്തിലായി. നിരവധി കടകളിലും വീടുകളിലും വെള്ളം കയറി. നഗരത്തിലെ കെ.പി റോഡിലും, എം.സി റോഡിലും വെള്ളം കയറിയതോടെ ഈ വഴിയുള്ള ഗതാഗതവും നിലച്ചു.
നഗരത്തിലെ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനങ്ങൾ ബൈപാസ് റോഡ് വഴി തിരിച്ചുവിടുകയാണ്. അടൂർ സെൻട്രൽ ജംഗ്ഷനും പരിസരങ്ങളുമാണ് വെള്ളത്തിലായത്.
ഇവിടെ പ്രവർത്തിയ്ക്കുന്ന സർക്കാരിന്‍റെ ജില്ല മരുന്ന് ഗോഡൗണിലും വെള്ളം കയറി. അഗ്നിരക്ഷസേനയുടെ നേതൃത്വത്തിൽ ഇവിടെ രക്ഷ പ്രവർത്തനങ്ങൾ നടക്കുകയാണ്.
Also Read: കനത്ത മഴ: ശബരിമലയില്‍ ഭക്തർക്ക് 4 ദിവസം നിയന്ത്രണം