പത്തനംതിട്ട: 2022 ലെ ഹരിവരാസനം പുരസ്‌കാരം സംഗീത സംവിധായകൻ ആലപ്പി രംഗനാഥിന് സമ്മാനിക്കും. ജനുവരി 14 ന് സന്നിധാനത്തെ പ്രധാന സ്റ്റേജിൽ നടക്കുന്ന സമ്മേളനത്തിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഹരിവരാസനം പുരസ്‌കാരം സമ്മാനിക്കും.
Also Read: ഹരിവരാസനം പുരസ്‌കാരം 15ന് ഇളയരാജക്ക് സമർപ്പിക്കും
പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷനായിരിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ചടങ്ങിൽ സ്വാഗതം പറയും. ആന്റോ ആന്റണി എം.പി, ദേവസ്വം ബോർഡ് അംഗങ്ങളായ പി.എം. തങ്കപ്പൻ, അഡ്വ.മനോജ് ചരളേൽ, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
തുടർന്ന് ആലപ്പി രംഗനാഥും ശിഷ്യൻമാരായ പിന്നണി ഗായകരും ചേർന്ന് സ്റ്റേജിൽ ഭക്തിഗാനമേള അവതരിപ്പിക്കും. അന്നേ ദിവസം പ്രശസ്ത ഗായകൻ വീരമണി രാജുവും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതവും നടക്കും.