പത്തനംതിട്ട: ആത്മീയ കാര്യങ്ങളില്‍ ചെറുപ്പം മുതല്‍ താല്‍പ്പര്യം കാണിച്ചിരുന്ന പരിശുദ്ധ കാതോലിക്ക ബാവ സഭയെ സമര്‍ഥമായി മുന്നോട്ടു നയിച്ച വ്യക്തിയായിരുന്നുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഭൗതികശരീരം പൊതു ദര്‍ശനത്തിന് വച്ചിരുന്ന പരുമല പള്ളിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഗവർണറെ കൂടാതെ മന്ത്രിമാരായ വീണ ജോർജ്, വി.എൻ. വാസവൻ, കെ. രാജൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി.
വീണ ജോർജ്
കാതോലിക്ക ബാവ സാധാരണക്കാരെ ചേർത്തു പിടിച്ച വ്യക്തിത്വം ആയിരുന്നു എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ബാവായുടെ വേർപാട് ദു:ഖകരമെന്നും മന്ത്രി പറഞ്ഞു.
വി.എൻ. വാസവൻ
കാതോലിക്ക ബാവ ഏവരെയും സ്‌നേഹവലയത്തിൽ ചേർത്തുനിർത്തിയ വ്യക്തിത്വം എന്നാണ് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. സഭാധ്യക്ഷനായി കാതോലിക്ക ബാവ ചുമതല ഏൽക്കുന്ന സമയത്ത് താന്‍ കോട്ടയം എംഎൽഎ ആയിരുന്നു കാര്യവും മന്ത്രി ഓർത്തെടുത്തു.
കെ.രാജൻ
പാവപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്തി അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ബാവാ മനുഷ്യസ്‌നേഹത്തിന്‍റെ ഉദാത്തമായ അടയാളമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. കഷ്ടത അനുഭവിക്കുന്നവര്‍ക്ക് എന്നും ഒരു കൈത്താങ്ങായി ബാവ അവരോടൊപ്പം നിലനിന്നിരുന്നു. സമത്വം എന്ന ആശയം മുറുകെ പിടിച്ച് അതിനു വേണ്ടി നിലകൊണ്ടിരുന്ന അദ്ദേഹം സഭ ഭരണത്തിലും പള്ളി ഭരണത്തിലും സ്ത്രീകള്‍ക്കു കൂടി പങ്കാളിത്തം ഉറപ്പാക്കിയത് ശ്രേഷ്ഠമായ നടപടിയായിരുന്നെന്നും മന്ത്രി പറഞ്ഞു.