പത്തനംതിട്ട : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബൈക്കിലെത്തി മാല മോഷണം നടത്തിവന്ന യുവാക്കള്‍ പിടിയില്‍. ആറന്മുള, കൊടുമണ്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിൽ കഴിഞ്ഞ ദിവസങ്ങളില്‍ ബൈക്കിലെത്തി മാല കവര്‍ന്ന ആലപ്പുഴ നൂറനാട് മഹേഷ് ഭവനിൽ മനോജ്(25), കൊല്ലം ശൂരനാട് തെക്ക് പ്ലാവില പുത്തന്‍വീട്ടില്‍ അക്ഷയ് ആര്‍.നായര്‍(21) എന്നിവരാണ് അറസ്റ്റിലായത്.
Also Read: കൂട്ടിക്കലിൽ ഉരുള്‍പൊട്ടി 3 മരണം ; 10 പേരെ കാണാതായി, രക്ഷാപ്രവർത്തനത്തിന് വ്യോമസേന
ജില്ല പൊലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി കെ.സജീവിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.