ETV Bharat / state

തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തിയത്.

thiruvalla shelter home  girls missing from thiruvalla shelter home  trivandrum  അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  തിരുവനന്തപുരം  തിരുവനന്തപുരം വാര്‍ത്തകള്‍  missing case latest news  thiruvalla missing case
തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് നിന്ന് കണ്ടെത്തി
author img

By

Published : Feb 25, 2021, 12:55 PM IST

തിരുവനന്തപുരം: തിരുവല്ലയിലെ അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് പെണ്‍കുട്ടികളെ പൊലീസ് കണ്ടെത്തിയത്. പോക്‌സോ കേസ് ഇരകളായ രണ്ട് പെണ്‍കുട്ടികളെ ഇന്ന് പുലര്‍ച്ചെ മുതലാണ് അഭയ കേന്ദ്രത്തില്‍ നിന്നും കാണാതായത്. തുവലശ്ശേരി, വെണ്‍പാലവട്ടം സ്വദേശികളായ 15, 16 വയസുള്ള പെണ്‍കുട്ടികളാണ് അഭയ കേന്ദ്രത്തില്‍ നിന്നും കടന്നത്. പെണ്‍കുട്ടികളെ കാണാനില്ലെന്ന് വിവരം ലഭിച്ചപ്പോള്‍ മുതല്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വഷണത്തില്‍ പെണ്‍കുട്ടികള്‍ പുലര്‍ച്ചെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിനില്‍ യാത്ര തിരിച്ചതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് റെയില്‍വേ പൊലീസിന് വിവരം കൈമാറുകയായിരുന്നു. രാവിലെ 11 മണിയോടെ റെയില്‍വേ പൊലീസാണ് കുട്ടികളെ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.