പത്തനംതിട്ട : തിരുവല്ലയില്‍ 13 വയസുള്ള പെണ്‍കുട്ടി മണിമലയാറ്റിൽ മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കല്‍ സ്വദേശിനി നമിതയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം.
പെണ്‍കുട്ടി കല്ലുങ്കല്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഒൻപത് മണിയോടെ മണിമലയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ALSO READ:കായലില്‍ തോണിമറിഞ്ഞ് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബാലുവിന് നാടിന്‍റെ അന്ത്യാഞ്ജലി
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.