ETV Bharat / state

പണംവച്ചുള്ള ചീട്ടുകളി : പത്തനംതിട്ടയില്‍ പൊലീസുകാരന്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍

സംഘത്തിൽ നിന്ന് 10,13,510 രൂപ പൊലീസ് പിടികൂടി ; വിവരം ചോരാതിരിക്കാന്‍ നടത്തിയത് രഹസ്യ നീക്കം

പണം വച്ചുള്ള ചീട്ടുകളി: കുമ്പനാടുള്ള നാഷണല്‍ ക്ലബ്ബില്‍ നിന്നും പൊലീസുകാരന്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍

author img

By

Published : Jul 17, 2022, 2:26 PM IST

പത്തനംതിട്ട : തിരുവല്ല കുമ്പനാടുള്ള നാഷണല്‍ ക്ലബ്ബില്‍ പണംവച്ച് ചീട്ടുകളിച്ച പൊലീസുകാരന്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍. സംഘത്തിൽ നിന്ന് 10,13,510 രൂപ പൊലീസ് പിടിച്ചെടുത്തു. സിവില്‍ പൊലീസ് ഓഫിസര്‍ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അനൂപ് കൃഷ്ണനാണ്‌ ചീട്ടുകളി സംഘത്തിലുണ്ടായിരുന്നത്.

കേസിലെ ഒമ്പതാം പ്രതിയായ ഇയാള്‍ എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസറാണ്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തിയത്. ശനിയാഴ്‌ച വൈകുന്നേരം നാലരയോടെ എസ് പിയുടെ പ്രത്യേക സംഘവും കോയിപ്രം സി ഐ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് എത്തിയത്.

Also Read: പാലക്കാട് വൻ ചീട്ടുകളി സംഘം പിടിയിൽ

റെയ്ഡ് വിവരം ചോരാതിരിയ്ക്കാൻ പഴുതുകള്‍ അടച്ചുകൊണ്ടായിരുന്നു എസ്‌പിയുടെ ഓപ്പറേഷന്‍. ഇത് നടക്കുന്ന സമയം വരെയും എസ് പിയുടെ പ്രത്യേക സംഘത്തിന് മാത്രമേ വിവരം അറിയാമായിരുന്നുള്ളൂ. പരിശോധന തുടങ്ങിയത് മുതൽ എസ് പി വീഡിയോ കോളിലൂടെ എല്ലാം നിരീക്ഷിച്ചിരുന്നു.

പിടിയിലായവര്‍ ക്ലബ്ബിലെ അംഗങ്ങളും സ്ഥിരമായി ഇവിടെ ചീട്ട് കളിക്കുന്നവരുമാണ്. ക്ലബ്ബില്‍ പണംവച്ചുള്ള ചീട്ട് കളിയും സംഘം ചേര്‍ന്നുള്ള മദ്യപാന കൂട്ടായ്മകളും പതിവായി നടക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. കുമ്പനാട്, കോഴഞ്ചേരി, പുല്ലാട്, തിരുവല്ല പ്രദേശങ്ങളിലുള്ള സമ്പന്നരാണ് ക്ലബ്ബിലെ അംഗങ്ങളെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.