ETV Bharat / state

ശബരിമല ഓഡിറ്റിംഗ് അവസാനിച്ചു: ക്രമക്കേടില്ലെന്ന് ദേവസ്വം ബോർഡ് - ശബരിമല

സ്ട്രോങ്ങ് റൂം മഹസർ ഉൾപ്പടെ ഏഴ് രേഖകള്‍ ഹൈക്കോടതിയുടെ ഓഡിറ്റ് വിഭാഗം പരിശോധിച്ചു

ശബരിമല : സ്വർണ്ണം വെളളി ഉരുപ്പടികളുടെ ഓഡിറ്റിംഗ് അവസാനിച്ചു
author img

By

Published : May 27, 2019, 6:14 PM IST

Updated : May 27, 2019, 8:13 PM IST

.

ശബരിമല ഓഡിറ്റിംഗ് അവസാനിച്ചു: ക്രമക്കേടില്ലെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിൽ വഴിപാടായി ലഭിച്ച സ്വർണ്ണം വെളളി ഉരുപ്പടികളുടെ കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടോയെന്നറിയാനുള്ള ഓഡിറ്റിംഗ് അവസാനിച്ചു. എക്സിക്യൂട്ടീവ് ഓഫീസറുടെ പത്തനംതിട്ട ഓഫീസിൽ വച്ചാണ് ഹൈക്കോടതിയുടെ ഓഡിറ്റ് വിഭാഗം രേഖകൾ പരിശോധിച്ചത്. കുത്തക രജിസ്റ്റർ, ഭണ്ഡാരം മഹസർ, കളക്ഷൻ സ്റ്റേറ്റ് മെന്‍റ്, സ്ട്രോങ്ങ് റൂം മഹസർ ഉൾപ്പടെ ഏഴ് രേഖകള്‍ ഉദ്യോഗസ്ഥർ പരിശോധിച്ചു. ആകെ 10,413 ഉരുപ്പടികളാണ് സ്ട്രോങ്ങ് റൂമിൽ ഉള്ളത്. ഇതിൽ 5720 ഉരുപ്പടികളുടെ രേഖകൾ നേരത്തെ അക്കൗണ്ടന്‍റ് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു.

വിവിധ ക്ഷേത്രങ്ങളിലേക്ക് കൈമാറിയതിന് ശേഷമുള്ള 800 ഉരുപ്പടികളുടെ രേഖകളിൽ ആണ് അവ്യക്തത തുടരുന്നത്. നിലവിലെ സാഹചര്യത്തിൽ സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കില്ല. ദേവസ്വം ബോർഡ് രേഖകൾ ഹാജരാക്കുന്ന പക്ഷം ഇതിൽ പരിശോധന നടത്താനാണ് തീരുമാനം. ശബരിമലയിലെ അക്കൗണ്ട്സ് ഓഫിസർ ആയിരുന്ന മോഹനൻ നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി ഓഡിറ്റ് വിഭാഗം വഴിപാട് ഉരുപ്പടികൾ സംബന്ധിച്ച പരിശോധന നടത്തിയത്.

അതേസമയം ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണവും വെള്ളിയും നഷ്ടപ്പെട്ടുവെന്ന ആക്ഷേപം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ തള്ളി. വഴിപാട് വസ്തുക്കൾ സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നതെന്ന് ഡി സുധീഷ് കുമാർ പറഞ്ഞു. ആറ് വർഷം മുൻപ് നടന്ന നടപടികളെ സംബന്ധിച്ച് ഇപ്പോഴത്തെ ഭരണസമിതി അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാർ കഴിഞ്ഞ ദിവസം ഇ ടി വി ഭാരതി നോട് പറഞ്ഞിരുന്നു. പരിശോധന സ്വാഭാവികം മാത്രമാണ്. ക്രമക്കേടുണ്ടായാല്‍ നടപടി ഉണ്ടാകുമെന്നും പത്മകുമാർ പറഞ്ഞിരുന്നു.

---------- Forwarded message ---------
From: Muhammed shafi <splivereporter@gmail.com>
Date: Mon, May 27, 2019, 2:42 PM
Subject: KL_PTA_SHAFI _SABARIMALA AUDIT PKG
To: <Muhammedshafi.p@etvbharat.com>

Intro
ശബരിമലയിൽ  വഴിപാടായി ലഭിച്ച സ്വർണ്ണം വെളളി ഉരുപ്പടികളുടെ കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടായെന്നറിയാനുള്ള ഓഡിറ്റിംഗ് അവസാനിച്ചു. സ്ട്രോംഗ് റൂമിലെ 800 ഉരുപ്പടികളുടെ വിവരങ്ങൾ ഓഡിറ്റിംഗ് വിഭാഗത്തിന് മുൻപിൽ ദേവസ്വം ബോർഡിന് ഹാജരാക്കാൻ  കഴിഞ്ഞില്ല. ഉരുപ്പടികൾ ഒന്നും നഷ്ടപ്പെട്ടില്ലെന്നും സ്വഭാവികമായ പരിശോധനയാണ് നടക്കുന്നതെന്നുമാണ് ദേവസ്വം ബോർഡിൻ്റെ വിശദീകരണം.

Vo
ശബരിമല എക്സിക്യൂട്ടീവ് ഓഫീസരുടെ പത്തനംതിട്ടയിലെ ഓഫീസിൽ വച്ചാണ് ഹൈക്കോടതിയുടെ ഓഡിറ്റ് വിഭാഗം രേഖകൾ പരിശോധിച്ചത്. കുത്തക രജിസ്റ്റർ, ഭണ്ഡാരം മഹസർ, കളക്ഷൻ സ്റ്റേറ്റ്മെന്റ്, സ്ട്രോങ്ങ് റൂം മഹാസർ ഉൾപ്പടെ 7 രേഖകളാണ് പരിശോധിച്ചത്.  ആകെ 10,413 ഉരുപ്പടികൾ സ്ട്രോങ്ങ് റൂമിൽ ഉണ്ട്. ഇതിൽ 5720 ഉരുപ്പടികളുടെ രേഖകൾ നേരത്തെ അക്കൗണ്ടന്റ് പരിശോധിച്ച് ഉറപ്പുവരുത്തി. ശേഷിക്കുന്നവയിൽ 800 എണ്ണം ഒഴികെ വിവിധ ക്ഷേത്രങ്ങളുടെ ആവശ്യത്തിനായി കൈമാറി. 800 ഉരുപ്പടികളുടെ രേഖകളിൽ ആണ് അവ്യക്തത തുടരുന്നത്. ദേവസ്വം ബോർഡ് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് ഇതിൽ പരിശോധന നടത്തും. നിലവിലെ സാഹചര്യത്തിൽ സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കില്ല.

ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണവും വെള്ളിയും നഷ്ടപ്പെട്ടുവെന്ന ആക്ഷേപം ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ തള്ളി. വഴിപാട് വസ്തുക്കൾ സുരക്ഷിതമായാണ് കൈകാര്യം ചെയ്യുന്നത്.
ബൈറ്റ്
- ഡി സുധീഷ്കുമാർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ

ഓഡിറ്റിംഗ് സ്വാഭാവിക പരിശോധന മാത്രമാണ് എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കഴിഞ്ഞ ദിവസം ഇ ടി വി ഭാരതി നോട് പറഞ്ഞിരുന്നുനു.
ബൈറ്റ്
എ പത്മകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

ശബരിമലയിലെ അക്കൗണ്ട്സ് ഓഫിസർ ആയിരുന്ന മോഹനൻ നൽകിയ ഹർജിയെ തുടർന്നാണ് ഹൈക്കോടതി ഓഡിറ്റ് വിഭാഗം വഴിപാട് ഉരുപ്പടികൾ സംബന്ധിച്ച പരിശോധന നടത്തിയത്. 

മുഹമ്മദ് ഷാഫി
ഇടിവി ഭാരത്
പത്തനംതിട്ട
Last Updated : May 27, 2019, 8:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.