ETV Bharat / state

പന്തളം സഹകരണ ബാങ്കിന്‍റെ വീട് നിർമ്മാണത്തെ പ്രശംസിച്ച് തുറമുഖ മന്ത്രി - service bank

കെയര്‍ ഹോം പദ്ധതി പ്രകാരം പന്തളം സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിച്ച് നല്‍കിയ വീടിന്‍റെ താക്കോല്‍ ദാനം മന്ത്രി നിര്‍വഹിച്ചു

സഹകരണ ബാങ്കിന്‍റെ വീട് നിർമ്മാണത്തെ പ്രശംസിച്ച് തുറമുഖ മന്ത്രി
author img

By

Published : May 29, 2019, 10:39 PM IST

Updated : May 30, 2019, 12:05 AM IST

പത്തനംതിട്ട: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് പ്രശംസാപരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കെയര്‍ ഹോം പദ്ധതി പ്രകാരം പന്തളം സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പന്തളം സഹകരണ ബാങ്കിന്‍റെ വീട് നിർമ്മാണത്തെ പ്രശംസിച്ച് തുറമുഖ മന്ത്രി

പ്രളയാനന്തരമുള്ള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് ഭവന നിര്‍മ്മാണം. പന്തളം പാലക്കണ്ടത്തില്‍ രാഘവനാണ് കെയര്‍ ഹോമിലൂടെ വീട് നിര്‍മിച്ച് നല്‍കിയത്. കലക്ടര്‍ക്ക് ലഭിച്ച അപേക്ഷകളില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരമുള്ളവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവില്‍ 500 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മാണം. സര്‍ക്കാര്‍ ഫണ്ടിന് പുറമെ പുറത്തു നിന്നുള്ള സഹായങ്ങള്‍ കൂടി സമാഹരിച്ച് 800 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് പൂര്‍ത്തീകരിച്ചത്. രണ്ടു മുറിയും ഒരു ഹാളും, അടുക്കളയും ചേരുന്നതാണ് വീട്. തൊടുകയില്‍ കൃഷ്ണന്‍കുട്ടി എന്നയാള്‍ക്ക് കൂടി ബാങ്ക് വീട് നിര്‍മിച്ച് നല്‍കും.

---------- Forwarded message ---------
From: Muhammed shafi <splivereporter@gmail.com>
Date: Wed, May 29, 2019, 9:23 PM
Subject: KL_PTA_SHAFI FLOOD RELIEF HOUSE
To: <Muhammedshafi.p@etvbharat.com>

Intro
പ്രളയത്തില്‍ സര്‍വവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തില്‍ സഹകരണ മേഖല വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്ന് തുറമുഖ, മ്യൂസിയം, മൃഗശാല വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. കെയര്‍ ഹോം പദ്ധതി പ്രകാരം പന്തളം സര്‍വീസ് സഹകരണ ബാങ്ക് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
Byte minister

  പ്രളയാനന്തരമുള്ള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് ഭവന നിര്‍മ്മാണം. പന്തളം തോട്ടക്കോണം പാലക്കണ്ടത്തില്‍ രാഘവനാണ് കെയര്‍ ഹോമിലൂടെ വീട് നിര്‍മിച്ച് നല്‍കിയത്. കളക്ടര്‍ക്ക് ലഭിച്ച അപേക്ഷകളില്‍ നിന്നുള്ള ലിസ്റ്റ് പ്രകാരമുള്ളവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. അഞ്ച് ലക്ഷം രൂപ ചെലവില്‍ 500 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മ്മിക്കേണ്ടിയിരുന്നത്. സര്‍ക്കാര്‍ ഫണ്ടിന് പുറമെ പുറത്തു നിന്നുള്ള സഹായങ്ങള്‍ കൂടി സമാഹരിച്ച് 800 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് പൂര്‍ത്തീകരിച്ചത്. രണ്ടു മുറിയും ഒരു ഹാളും, അടുക്കളയും ചേരുന്നതാണ് വീട്. തൊടുകയില്‍ കൃഷ്ണന്‍കുട്ടി എന്നയാള്‍ക്ക് കൂടി ബാങ്ക് വീട് നിര്‍മിച്ച് നല്‍കും. ഇതിന്റെ പണികള്‍ പുരോഗമിച്ചു വരികയാണ്.
Etv bharat
Pathanamthitta

Last Updated : May 30, 2019, 12:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.