ETV Bharat / state

ശബരിമല കാനനപാതയില്‍ ഇനിയും ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനം

മികച്ച സേവനമാണ് വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്കായി നല്‍കി വരുന്നതെന്ന് മന്ത്രി കെ. രാജു

ശബരിമല കാനനപാത  വനംവകുപ്പ്  forest review meeting sabarimala
ശബരിമല
author img

By

Published : Jan 8, 2020, 3:04 PM IST

പത്തനംതിട്ട: ശബരിമല കാനനപാതയില്‍ ഭക്തരെ സഹായിക്കുന്നതിനായി അമ്പതിലധികം ഉദ്യോഗസ്ഥരെകൂടി നിയോഗിക്കാൻ വനം വകുപ്പ് തീരുമാനം. മകരവിളക്കിനോട് അനുബന്ധിച്ച് തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വനം മന്ത്രി കെ. രാജുവിന്‍റെ അധ്യക്ഷതയിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമായത്. കാനനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തന്‍റെ കുടുംബത്തിന് വനം വകുപ്പ് പത്ത് ലക്ഷം രൂപ നല്‍കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

മികച്ച സേവനമാണ് വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്കായി നല്‍കി വരുന്നത്. വന മേഖലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതില്‍ ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞു. കാനനപാതയില്‍ ഇടത്താവളങ്ങള്‍ ഒരുക്കി തീര്‍ഥാടകര്‍ക്ക് വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കായി ചുക്കുവെള്ള വിതരണവും മെഡിക്കല്‍ ക്യാമ്പും നടത്തുന്നുണ്ട്. ദേവസ്വം, പൊലീസ് എന്നീ വകുപ്പുകളുമായി ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. കൂടുതല്‍ ഊര്‍ജിതമായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കാനനപാതയില്‍ ഇനിയും ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനം

കേരളാ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ബി.എസ് തിരുമേനി, കോട്ടയം പ്രോജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ കെ.ആര്‍ അനൂപ്, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ്, ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ ഹാബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Intro:ശബരിമല കാനനപാതയില്‍ ഭക്തരെ സഹായിക്കാന്‍ 50 അധിക ഉദ്യോഗസ്ഥരെകൂടി നിയോഗിക്കാൻ വനം വകുപ്പ് തീരുമാനം.         മകരവിളക്കിനോട് അനുബന്ധിച്ച് തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി .വനം മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ പമ്പയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കാനനപാതയില്‍ കാട്ടാനയുടെ അക്രമണത്തില്‍ മരിച്ച തമിഴ്നാട് സ്വദേശിയായ അയ്യപ്പഭക്തന്റെ കുടുംബത്തിന് വനം വകുപ്പ് പത്ത് ലക്ഷം രൂപാ നല്‍കുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു. മികച്ച സേവനമാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്കായി നല്‍കി വരുന്നത്.
         വനം മേഖലയെ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതില്‍ ഏറെ മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കാനനപാതയില്‍ ഇടത്താവളങ്ങള്‍ ഒരുക്കി തീര്‍ഥാടകര്‍ക്ക് വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കായി ചുക്കുവെള്ള വിതരണവും, മെഡിക്കല്‍ ക്യാമ്പും നടത്തുന്നുണ്ട്. ദേവസ്വം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളുമായി ചേര്‍ന്ന് മികച്ച പ്രവര്‍ത്തനമാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ഇത് കൂടുതല്‍ ഊര്‍ജിതമായി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
          കേരളാ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി എസ് തിരുമേനി, കോട്ടയം പ്രോജക്ട് ടൈഗര്‍ ഫീല്‍ഡ് ഡയറക്ടര്‍ കെ ആര്‍ അനൂപ്, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ്, ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഹാബി, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Body:......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.