പത്തനംതിട്ട: പരിശോധനക്കയച്ച സാമ്പിളുകളിൽ അഞ്ച് എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണെന്ന് ജില്ലാ കലക്‌ടർ പി.ബി നൂഹ് അറിയിച്ചു. ബാക്കിയുള്ള സാമ്പിളുകളുടെ ഫലം ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നതായും കലക്‌ടർ കൂട്ടിച്ചേർത്തു. പ്രൈമറി കോൺടാക്‌ടിൽ ഉണ്ടായിരുന്ന ആളുകളുടെ ഫലമാണ് നെഗറ്റീവ്.
ഇന്നലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് കൂടുതൽ ഐസൊലേഷൻ വാർഡുകൾ തുറക്കുന്നത്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.