പത്തനംതിട്ട: പത്തനംതിട്ടയിൽ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി കൊല്ലത്ത് നിന്ന് മത്സ്യ തൊഴിലാളികള്‍ പത്തനംതിട്ടയിലെത്തി. ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സജീകരണങ്ങളുമായാണ് മത്സ്യത്തൊഴിലാളികള്‍ എത്തിയത്. 2018ലും 2019ലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇവർ എത്തിയിരുന്നു.
ദേശീയ ദുരന്തനിവാരണ സേനയുടെ ഓഫീസറും 22 അംഗങ്ങളും മൂന്ന് ബോട്ടും അടങ്ങുന്ന ടീം പുലര്‍ച്ചെ മൂന്നോടെ പത്തനംതിട്ട റാന്നിയിൽ എത്തി. എന്നാൽ മഴയുടെ ശക്തി കുറഞ്ഞതോടെ ആറൻമുള, റാന്നി, വടശ്ശേരിക്കര, പൂവത്തുംമൂട്, പെരുംനാട്, ചെത്തോങ്കര തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.