ETV Bharat / state

സര്‍വീസ് സ്റ്റേഷന്‍റെ റാമ്പില്‍ വീണ പോത്തിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി - service station

വീടിന് സമീപത്തുള്ള കരിങ്ങാലി പുഞ്ചയിൽ കെട്ടിയിട്ടിരുന്ന പോത്തുകള്‍ കെട്ടഴിഞ്ഞ് പോവുകയായിരുന്നു. ഇവയില്‍ ഒരു പോത്താണ് സര്‍വീസ് സ്റ്റേഷനിലെ റാമ്പിലെ കുഴിയില്‍ വീണത്

Fireforce rescued buffalo from a ramp at the service station  റാമ്പില്‍ വീണ പോത്ത്  പത്തനംതിട്ട വാര്‍ത്തകള്‍  സര്‍വീസ് സ്റ്റേഷന്‍  അഗ്നിശമനസേന  Fireforce rescued buffalo  service station  pathanamthitta news
സര്‍വീസ് സ്റ്റേഷന്‍റെ റാമ്പില്‍ വീണ പോത്തിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി
author img

By

Published : May 16, 2020, 12:23 PM IST

പത്തനംതിട്ട: സര്‍വീസ് സ്റ്റേഷനിലെ റാമ്പിനിടയിലെ കുഴിയില്‍ വീണ പോത്തിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ചെറുമുഖ സ്വദേശി ജയകുമാറിന്‍റെ ഉടമസ്ഥതയിലുള്ള പോത്തുകളിലൊന്നാണ് കുഴിയില്‍ വീണത്. വീടിന് സമീപത്തുള്ള കരിങ്ങാലി പുഞ്ചയിലാണ് പോത്തിനെ കെട്ടിയിട്ടിരുന്നത് . കെട്ടഴിഞ്ഞ പോത്ത് നടത്തത്തിനിടയില്‍ കുഴിയില്‍ വീഴുകയായിരുന്നു .

സര്‍വീസ് സ്റ്റേഷന്‍റെ റാമ്പില്‍ വീണ പോത്തിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി

സംഭവം ശ്രദ്ധയില്‍പ്പെതിനെതുടര്‍ന്ന് പരിശോധന കേന്ദ്രത്തിലുണ്ടായിരുന്നവര്‍ പന്തളം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് അടൂരില്‍ നിന്നുള്ള അഗ്നിശമനസേന എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് റാമ്പിലെ കുഴിയില്‍ വീണ പോത്തിനെ ഉയര്‍ത്തി കരക്കെത്തിച്ചത്. ഫയർസ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, ലീഡിങ്ങ് ഫയർമാൻ പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. പോത്തിനെ ഉടമക്ക് കൈമാറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.