പത്തനംതിട്ട: തിരുവല്ല നഗരമധ്യത്തിലെ പുസ്‌തക വിൽപ്പനശാലയ്ക്ക് തീപിടിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു. കുരിശു കവലയിൽ പ്രവർത്തിക്കുന്ന ബൈബിൾ ടവറിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. തിരുവല്ല ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ഓഫീസർ സുന്ദരേശൻ നായരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറഞ്ഞു.
തിരുവല്ലയിൽ പുസ്‌തകശാലയിൽ തീ പിടുത്തം - ബൈബിൾ ടവർ
കുരിശു കവലയിൽ പ്രവർത്തിക്കുന്ന ബൈബിൾ ടവറിലാണ് തീപിടിത്തമുണ്ടായത്
തിരുവല്ലയിൽ പുസ്‌തശാലയിൽ തീ പിടുത്തം