പത്തനംതിട്ട: വേനല്‍ക്കാലമായതോടെ മണ്ണടി വലതുകര കനാല്‍ പദ്ധതിയുടെ സബ് കനാല്‍ തുറന്ന് വിടാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വേനല്‍ക്കാല പച്ചക്കറി കൃഷിയെല്ലാം കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്.
പഞ്ചായത്തിലെ ഏറ്റവും നല്ല ജൈവകര്‍ഷനുള്ള അവാര്‍ഡ് ലഭിച്ച ആറ്റൂര്‍ ഭാസ്‌കരന്‍റെ പുരയിടത്തിലെ 400 വാഴയും 50 തെങ്ങില്‍ തൈകളും കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. അടിയന്തരമായി കനാല്‍ തുറന്ന് വിടാന്‍ വേണ്ട നടപടിയെടുക്കണമെന്ന് മണ്ണടി പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.