ETV Bharat / state

തിരുവല്ല പുന്നവേലിയിൽ ചായക്കടയില്‍ സ്ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു

അപകടത്തില്‍ പുന്നവേലി വേളൂര്‍ ഭാഗത്ത് സണ്ണി (64), പുന്നവേലി ഇളമറ്റം ഹൗസില്‍ തോമസ് ജോണ്‍ (ബേബിച്ചന്‍ 72) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ കൈപ്പത്തി അറ്റു മാറിയതായാണ് സൂചന.

Explosion at tea shop Thiruvalla Punnaveli  പുന്നവേലിയിൽ ചായക്കടയില്‍ സ്ഫോടനം  തിരുവല്ല കീഴ്‌വായ്പൂരില്‍ സ്ഫോടനം
തിരുവല്ല പുന്നവേലിയിൽ ചായക്കടയില്‍ സ്ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്, ഒരാളുടെ കൈപത്തി അറ്റു
author img

By

Published : Dec 21, 2021, 1:18 PM IST

പത്തനംതിട്ട: തിരുവല്ല കീഴ്‌വായ്പൂര്‍ പുന്നവേലിയിൽ ചായക്കടയില്‍ സ്ഫോടനം. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തില്‍ പുന്നവേലി വേളൂര്‍ ഭാഗത്ത് സണ്ണി (64), പുന്നവേലി ഇളമറ്റം ഹൗസില്‍ തോമസ് ജോണ്‍ (ബേബിച്ചന്‍ 72) എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ കൈപ്പത്തി അറ്റു മാറിയതായാണ് സൂചന.

കടയുടമ പുളിച്ചുമാക്കല്‍ ബഷീർ ഉൾപ്പെടെ മറ്റു നാലുപേർക്കും സ്ഫോടനത്തിൽ പരിക്കേറ്റു. പുന്നവേലി ജംഗ്ഷനിലുള്ള ചായക്കടയിലാണ് അപകടമുണ്ടായത്. കിണര്‍വെട്ട് തൊഴിലാളികള്‍ രാവിലെ ജോലിക്ക് പോകുന്നതിനിടെ സമീപത്തെ കടയില്‍ നിന്ന് സംസാരിക്കവേയാണ് അപകടമുണ്ടായത്.

Also Read: കൈക്കൂലി കേസില്‍ ഓമല്ലൂര്‍ വില്ലേജ്‌ ഓഫിസറെ സസ്‌പെന്‍ഡ്‌ ചെയ്‌തു

കയ്യില്‍ പണി ആയുധങ്ങളോടൊപ്പം പാറ പൊട്ടിക്കാനുള്ള തോട്ടയും ഇവർ കരുതിയിരുന്നു. ഇത് അബദ്ധത്തില്‍ കയ്യിലിരുന്ന് പൊട്ടുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കടയ്ക്കും നാശനഷ്ടം സംഭവിച്ചു.

സാരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.