ETV Bharat / state

വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ നിരീക്ഷണവുമായി എക്സൈസ്

author img

By

Published : Apr 18, 2020, 12:27 PM IST

കോന്നി, പത്തനംതിട്ട, അടൂര്‍, മല്ലപ്പള്ളി, തിരുവല്ല, ചിറ്റാര്‍ റെയ്ഞ്ച് പരിധിയില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു

വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ പത്തനംതിട്ട  എക്സൈസ് വകുപ്പ് ഡ്രോണ്‍ നിരീക്ഷണം  എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍  illicit liquor in pathanamthitta  drone used by excise department
എക്സൈസ്

പത്തനംതിട്ട: ജില്ലയിലെ വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ എക്സൈസ് വകുപ്പിന്‍റെ ഡ്രോണ്‍ നിരീക്ഷണം ശക്തം. തുറസായ പ്രദേശങ്ങള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, വയലുകള്‍ എന്നിവിടങ്ങളിലെ വ്യാജ വാറ്റ് കേന്ദ്രങ്ങള്‍ കണ്ടെത്താനാണ് ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എന്‍.കെ മോഹന്‍കുമാര്‍ പറഞ്ഞു. കോന്നി, പത്തനംതിട്ട, അടൂര്‍, മല്ലപ്പള്ളി, തിരുവല്ല, ചിറ്റാര്‍ റെയ്ഞ്ച് പരിധിയില്‍ ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ ചുമതലയിലാണു ഡ്രോണ്‍ നിരീക്ഷണം നടത്തുന്നത്. പത്തനംതിട്ട അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തില്‍ വള്ളിക്കോട് പാടശേഖരം, കൊടുമണ്‍ പ്ലാന്‍റേഷന്‍, കടവുപുഴ, അടൂര്‍ മാങ്കോട് പാടം, വെള്ളംതെറ്റി വാണിയംപാറ, യൂക്കാലിപ്‌സ് എന്നിവിടങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തി.

ലോക്ക് ഡൗണ്‍ കാലയളവില്‍ 360 റെയ്‌ഡുകള്‍ എക്‌സൈസ് നടത്തി. 77 അബ്കാരി കേസുകളും മൂന്നു മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്യുകയും 46 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 83 ലിറ്റര്‍ ചാരായവും 5800 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.