ETV Bharat / state

സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം: സിപിഎം പ്രാദേശിക നേതാക്കളുടെ മൊഴിയെടുത്തു - മുൻ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പരാമര്‍ശം

സിപിഎം ഏരിയ സെക്രട്ടറി ബിനു വർഗീസ് പ്രാദേശിക നേതാക്കളായ സണ്ണി ജോൺസൺ, രമേശ് ചന്ദ്രൻ, ജയേഷ് പോത്തൻ, രതീഷ് പീറ്റർ തുടങ്ങിയവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്

#pta sajicheriyan  ex minister saji cheriyans anti constitutional statement case  Ex Minister Saji Cheriyan  Anti constitutional statement  മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പരാമര്‍ശം  മുൻ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പരാമര്‍ശം  സിപിഎം
മുൻ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പരാമര്‍ശം; സിപിഎം പ്രാദേശിക നേതാക്കളുടെ മൊഴിയെടുത്തു
author img

By

Published : Jul 16, 2022, 6:42 PM IST

പത്തനംതിട്ട: മുൻ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടന വിരുദ്ധ പ്രസംഗ കേസിൽ മല്ലപ്പള്ളിയിലെ സിപിഎം പ്രാദേശിക നേതാക്കളുടെ മൊഴിയെടുത്തു. തിരുവല്ല ഡിവൈഎസ്‌പി ടി. രാജപ്പന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ഇന്ന് രാവിലെ 11 മണിയോടെ മല്ലപ്പള്ളി ഗസ്റ്റ് ഹൗസിലെത്തി മൊഴിയെടുത്തത്. സിപിഎം ഏരിയ സെക്രട്ടറി ബിനു വർഗീസ് പ്രാദേശിക നേതാക്കളായ സണ്ണി ജോൺസൺ, രമേശ് ചന്ദ്രൻ, ജയേഷ് പോത്തൻ, രതീഷ് പീറ്റർ തുടങ്ങിയവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

അന്വേഷണത്തിന്‍റെ ഭാഗമായുള്ള സ്വാഭാവിക നടപടിയാണ് മൊഴിയെടുക്കലെന്നും പ്രസംഗത്തിന്‍റെ പൂർണ രൂപം കയ്യിലില്ലെന്നും സിപിഎം ഏരിയ സെക്രട്ടറി ബിനു വർഗീസ് പറഞ്ഞു. മല്ലപ്പള്ളിയിൽ നടന്ന സിപിഎം പരിപാടിയിലാണ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടന വിരുദ്ധ പരാമർശം നടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.