ETV Bharat / state

ശബരിമല തീർഥാടനം; എരുമേലിയിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി 170 സ്പെഷ്യൽ പൊലീസുകാരും - വിദ്യാർഥികളും

വിദ്യാർഥികളും, യുവതികളും, യുവാക്കളും, സൈന്യത്തിൽ നിന്നും വിരമിച്ചവരും ഉൾപ്പെടെ 22 വനിതകളും 148 പുരുഷന്മാരുമാണ് സ്പെഷ്യൽ പൊലീസ് സംഘത്തിലുള്ളത്.

പത്തനംതിട്ട  ശബരിമല തീർഥാടനം  ശബരിമല  pathanamthitta local news  pathanmthitta latest news  sabarimala latest news  sabarimal local news  എരുമേലി  ERUMELY SPECIAL POLICE DUTY  SABARIMALA  വിദ്യാർഥികളും  സ്പെഷ്യൽ പൊലീസ്
ശബരിമല തീർഥാടനം; എരുമേലിയിൽ തിരക്ക് നിയന്ത്രിക്കാൻ ഇനി 170 സ്പെഷ്യൽ പൊലീസുകാരും
author img

By

Published : Dec 2, 2022, 7:35 PM IST

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് തിരക്കുകൾ നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി എരുമേലിയിൽ 170 സ്പെഷ്യൽ പൊലീസിനെയും കൂടി നിയമിച്ചു. വിദ്യാർഥികളും, യുവതികളും, യുവാക്കളും, സൈന്യത്തിൽ നിന്നും വിരമിച്ചവരും ഉൾപ്പെടെ 22 വനിതകളും 148 പുരുഷന്മാരും ആണ് ഈ സംഘത്തിൽ ഉള്ളത്. എരുമേലിയിലെ ഗതാഗത നിയന്ത്രണം അയ്യപ്പ ഭക്തന്മാർക്ക് അടിയന്തര സഹായങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇവരുടെ പ്രധാന ഡ്യൂട്ടി.

സ്‌കൂൾ, കോളജ് തലങ്ങളിൽ എൻഎസ്എസ്, എൻസിസി രംഗങ്ങളിൽ പ്രവർത്തിച്ചവരും, മറ്റു സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെയും, സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് സ്പെഷ്യൽ പൊലീസ് രൂപീകരിച്ചിരിക്കുന്നത്. സ്പെഷ്യൽ പൊലീസിന്‍റെ സേവനം കൂടി ലഭിക്കുന്നതോടെ എരുമേലിയിൽ പൊലീസിന്‍റെ സജ്ജീകരണം കൂടുതൽ ശക്തമാകുമെന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.