പത്തനംതിട്ട : ശബരിമല മകരവിളക്കിനോട് അനുബന്ധിച്ചുള്ള പ്രസിദ്ധമായ ഏരുമേലി പേട്ടതുള്ളല്‍ ഇന്ന്. പേട്ടതുള്ളുന്ന അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍ കഴിഞ്ഞ ദിവസം ഏരുമേലിയില്‍ എത്തി. മഹിഷിനിഗ്രഹത്തിന്‍റെ സ്മരണ പുതുക്കിയുള്ള വിജയാഹ്ളാദമാണ് ഏരുമേലി പേട്ടതുള്ളല്‍ എന്നാണ് വിശ്വാസം.
പേട്ടതുള്ളുന്ന സംഘങ്ങള്‍ മകരവിളക്ക് ദിവസം സന്നിധാനത്ത് എത്തും. ഇന്ന് ഉച്ചയോടെ അമ്പലപ്പുഴ സംഘം ആദ്യം പേട്ടതുള്ളി ഏരുമേലി വാവര് പള്ളിയെ വലംവച്ച് ക്ഷേത്രത്തിലേക്ക് പോകും. പിന്നാലെ ആലങ്ങാട് സംഘത്തിന്‍റെ പേട്ടതുള്ളല്‍ ആരംഭിയ്ക്കും.
ALSO READ:ഹരിവരാസനം പുരസ്‌കാരം; ജനുവരി 14 ന് ആലപ്പി രംഗനാഥിന് സമ്മാനിക്കും
പേട്ടതുള്ളല്‍ കഴിഞ്ഞ് അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങള്‍ പരമ്പരാഗത കാനന പാതവഴി സന്നിധാനത്തേക്ക് പോകും. പമ്പയിൽ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞാകും സംഘം മലകയറുക.